കൈ പതുക്കെ താഴേക്ക് ഇറക്കി, കാലിൽ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാൻ നോക്കി, ദുരനുഭവം പറഞ്ഞ് ആര്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയും ആവതാരകയും ഒക്കെയാണ് ആര്യ ബാബു. ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് നടിക്ക് ആരാധകരേറിയതും, താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്തറിഞ്ഞതും. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരികയാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ പലപ്പോഴും തുറന്ന് പറയാറുണ്ട്. .

ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് ആര്യ. തന്റെ ജീവിതത്തിലെ ഇതുവരെ പറയാത്ത അനുഭവങ്ങൾ ആര്യ തുറന്നുപറഞ്ഞു. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

തനിക്ക് നേരിടേണ്ടി വന്ന ചൂഷണത്തെക്കുറിച്ച് ആര്യ മനസുതുറന്നു. സ്‌പോണ്‍സേഴ്‌സിന് ഇടയിലുണ്ടായിരുന്ന ഒരാൾ തന്നോട് മോശമായി പെരുമാറിയതായി ആര്യ പറയുന്നു.. ഇയാള്‍ വന്ന് എന്റെ തോളില്‍ കൈ ഇട്ടു. കൈ പതുക്കെ താഴേക്ക് ഇറക്കി. കാല്‍ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കുകയാണ്. ഇത് എനിക്ക് ഭയങ്കര വിഷമം തോന്നിയെന്നും താരം പറയുന്നതായി പ്രൊമോയില്‍ കാണിക്കുന്നുണ്ട്. ഇപ്പോഴാണ് ആദ്യമായി ഇതേക്കുറിച്ച് സംസാരിക്കുന്നതെന്നും ആര്യ പറയുന്നത്.

ബഡായി ബംഗ്ളാവിലെ ജനപ്രീയ ജോഡിയായിരുന്നു ആര്യയും രമേശ് പിഷാരടിയും. ഇരുവരും യഥാര്‍ത്ഥ ഭാര്യയും ഭര്‍ത്താവും ആണെന്ന് വരെ കരുതിയരുണ്ടായിരുന്നു. ഈ അനുഭവങ്ങളും ആര്യ പരിപാടിയില്‍ പങ്കുവെക്കുന്നുണ്ട്. എന്താണ് ഒറ്റയ്ക്ക് വന്നത്. അത് കേള്‍ക്കുമ്പോള്‍ തന്നെ മനസിലാകും രമേശേട്ടനെയാണ് ചോദിക്കുന്നതെന്ന് ആര്യ പറയുന്നു. അതേസമയം പിഷാരടി ബുദ്ധിമാനാണെന്നും അതിനാലാണ് മലയാളം അറിയാത്തയാളെ വിവാഹം കഴിച്ചതെന്നും അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.