കടൽ കടന്ന് എലീനയും ഫുക്രുവും എത്തി, ആര്യക്ക് സർപ്രൈസ് ​ഗിഫ്റ്റ് ഒരുക്കിയത് വീണ

ബഡായി ബം​ഗ്ലാവിലൂടെ മലയാളികളുടെ സ്വീകരണമുറികളിലെത്തി പ്രഷേക പ്രീതിനേടിയ അവതാരികയാണ് ആര്യ. പിന്നീട് മലയാളികൾ കണ്ടത് ബിദ്ബോസ്സിലായിരുന്നു. ബി​ഗ്ബോസ്സിലൂടെ ആര്യയുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും പ്രേഷകർ അറിഞ്ഞു. അര്യയും നടി വീണയും ഉറ്റചങ്ങാതികളാണ്. പിന്നീട് ബി​ഗ്ബോസ്സിൽ ഇവർ ഒരു ​ഗ്രൂപ്പുതന്നെ രൂപീകരിച്ചു. എലീനയും ഫുക്രുവും അടങ്ങുന്ന സംഘം.

ഇക്കഴിഞ്ഞ ദിവസമായിരുന്നു ആര്യയുടെ ജന്മദിനം. ആര്യയുടെ ജന്മദിനത്തിന് ഒരു സർപ്രൈസ് ​ഗിഫ്റ്റാണ് ഉറ്റചങ്ങാതി വീണ നൽകിയത്. ആര്യയെ ഞെട്ടിച്ചായിരുന്നു കടൽ കടന്ന് ഫുക്രുവും എലീനയും ദുബായിലെത്തിയത്. നിലവിൽ ആര്യയും വീണയും ​​ദുബായിൽ ആയിരുന്നു. ആര്യയുടെ ജന്മദിനാഘോഷങ്ങൾക്ക് മാത്രമായാണ് എലീനയും ഫുക്രുവും ദുബായിലെത്തിയത്.

വീണ നായരുടെ ദുബായിലെ ഫ്ലാറ്റിൽ നടന്ന് ആഘോഷമാണ് വീണ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ഓണഘോഷം പ്രമാണിച്ചാണ് ആര്യ ദുബായിൽ എത്തിയത്. ദുബായിൽ നിന്ന് ആര്യ തിരിച്ചുപോകും മുമ്പ് ജന്മദിനം ആഘോഷിക്കാനായിരുന്നു വീണയുടെയും കുടുംബത്തിന്റെയും തീരുമാനം. വീട് അലങ്കരിച്ച്, കേക്കും തയ്യാറാക്കി വെച്ചിരുന്നു. പിന്നീടാണ് സർപ്രൈസ് ആയി എലീന എത്തുന്നത്. തൊട്ടു പിന്നാലെ ഫുക്രുവും എത്തി.

എലീനയും ഫുക്രുവും തലേദിവസം ദുബായിലെത്തിയെന്നും കോവി‍ഡ് പരിശോധനകൾ പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നുവെന്ന് വീണ
വീഡിയോയിൽ പറയുന്നുണ്ട് . ഒരു ജന്മദിനത്തിനും ഇതുപോലൊരു സർപ്രൈസ് കിട്ടിയിട്ടില്ലെന്നും ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനാഘോഷമാണിതെന്നും ആര്യ പറഞ്ഞു.