വിദേശ നാണയവിനിമ ചട്ടലംഘനം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ മകന് ഇ.ഡി നോട്ടീസ്

രാജസ്ഥാൻ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ​ഗെഹ് ലോട്ടിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന്റെ ഭാഗമായി നോട്ടിസയച്ചു.

1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട്(ഫെമ) ആക്ട് പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിദേശ നാണയവിനിമ ചട്ടലംഘനത്തിനാണ് വൈഭവ് ഗെഹ്‍ലോട്ടിന് നോട്ടീസ് നൽകിയത്.

അതേസമയം രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊട്ടസാരയുടെ വീട്ടില്‍ ഇ‍ഡി റെയ്ഡ് നടത്തുകയാണ്. പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലാണ് ഗോവിന്ദ് സിങിന്റെ ജയ്പുരിലെയും സികാറിലെയും വീടുകളിൽ റെയ്ഡ് നടത്തുന്നത്. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കെയാണു ഇഡി റെയ്ഡ്.