ഒറ്റ മോളായി വളര്‍ന്നത് കൊണ്ടാകണം അക്കാര്യത്തില്‍ ആസിഫിനെ പോലെയല്ല ഞാന്‍, സമ പറയുന്നു

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ സിനിമ താരങ്ങളും വീട്ടില്‍ തന്നെ ഒതുങ്ങി കൂടുകയാണ്. ഇതിനിടെ പലരും സോഷ്യല്‍ മീഡിയകളിലും സജീവമായിട്ടുണ്ട്. സിനിമയിലെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പോലെയാണ് ലോക്ക് ഡൗണ്‍ ദിനങ്ങളിലെ ചില സിനിമ താരങ്ങളുടെ വിശേഷങ്ങള്‍. മലയാളികളുടെ യുവതാരം ആസിഫ് അലിയും വീട്ടില്‍ തന്നെയാണ്. ഇപ്പോള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം സമയം ചിലവഴിക്കുകയാണ് താരം. ഇപ്പോള്‍ ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുക ആണ് ആസിഫും ഭാര്യയും. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

‘കോഴിക്കോട് ബേപ്പൂരില്‍ ലൊക്കേഷനില്‍ ആയിരിക്കുമ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപനം വന്നത്. കൊച്ചിയിലേക്ക് വിമാനം കയറി. എയര്‍പോര്‍ട്ട് വഴി വന്നത് സുഹൃത്ത് ഷറഫിന്റെ വീട്ടില്‍ 14 ദിവസം സമ്ബര്‍ക്ക വിലക്കില്‍. ദിവസവും വീഡിയോ കോളിലൂടെ സമയും കുട്ടികളു മായും സംസാരിക്കും. 14 ദിവസം വലിയൊരു കാലയളവായി തോന്നി. ഏപ്രില്‍ മൂന്നിനാണ് വീട്ടിലെത്തുന്നത്’.- ആസിഫ് പറയുന്നു.

‘ഇതിപ്പോള്‍ ആദുവിനും ഹന്നയ്ക്കും ഭയങ്കര സന്തോഷമാണ്. അച്ഛനെ കൂടെ കളിക്കാന്‍ കിട്ടിയല്ലോ. ഞങ്ങള്‍ക്ക് പക്ഷെ സുഹൃത്തുക്കളെയൊക്കെ മിസ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആസിഫും മക്കളും എപ്പോഴും പുറത്താണ്. ഔട്ട്‌ഡോര്‍ ഗെയിമുകളാണ് അവര്‍ക്കിഷ്ടം. ഞാന്‍ നേരെ തിരിച്ചാണ് ഒറ്റ മോളായി വളര്‍ന്നത് കൊണ്ടാകണം എനിക്ക് പെയിന്റിങ്ങും ആര്‍ട്ട് വര്‍ക്കുകളുമോക്കെയായി വീടിന് അകത്ത് കഴിയുന്നതാണ് ഇഷ്ടം. ആസിഫും മക്കളും കൂടെയുള്ള ഗെയിം വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു’. ആസിഫിന്റെ ഭാര്യ സമ പറയുന്നു.