സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരെ പറ്റിച്ച് പണം തട്ടിയ അശ്വതി അച്ചു പൊലീസ് പിടിയില്‍

തിരുവനന്തപുരം . നിരവധിപേരെ സോഷ്യല്‍ മീഡിയയിലൂടെ പറ്റിച്ച് പണം തട്ടിയ അശ്വതി അച്ചു ഒടുവിൽ പൊലീസ് പിടിയില്‍. പൂവാര്‍ സ്വദേശിയായ 68 കാരനില്‍ നിന്നും പണം തട്ടിയെടുക്കുന്നതിനിടെയാണ് പിടിയിലായത്. വിവാഹം വാഗ്ദാനം നല്‍കിയാണ് ഇവര്‍ പണം തട്ടിയത്. ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസില്‍ അശ്വതി അച്ചു ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയുമടക്കം നിരവധി പോരെ അശ്വതി അച്ചു ഹണിട്രാപ്പില്‍ കുടുക്കിയിട്ടുണ്ട്. പൂവാർ സ്വദേശിയായ 68 കാരനിൽ നിന്നാണ് അശ്വതി പണം തട്ടിയെടുക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപയാണ് പ്രതി 68 കാരനിൽ നിന്ന് തട്ടിയത്.

പൂവാര്‍ പൊലീസാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. ഇതേ പരാതിയില്‍ അശ്വതി അച്ചുവിനെ പൊലീസ് നേരത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതി അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുരുക്കിയ ‘അശ്വതി അച്ചു’ പിടിയിലാകുന്നത് ഇത് ആദ്യമാണ്.

പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും അടക്കം നിരവധിപേരെ അശ്വതി അച്ചു ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ചില പൊലീസ് ഓഫീസര്‍മാർ പരാതിയുമായി മുന്നോട് വന്നിരുന്നുവെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാല്‍ തുടര്‍ നടപടികള്‍ എടുക്കാനായില്ല. ആദ്യമായിട്ടാണ് സാമ്പത്തിക തട്ടിപ്പില്‍ അശ്വതി അച്ചു ആരോപണ വിധേയയായി അറസ്റ്റിലാവുന്നത്.