ഡിമ്പലിന് എന്തേലും പറയാനുണ്ടേല്‍ പറയും പക്ഷെ ആരും തിരിച്ചു ചോദിക്കാന്‍ പാടില്ല

പതിവു പോലെ ബിഗ് ബോസ് റിവ്യുവുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. ഓരോരുത്തരുടെയും പ്രകടനത്തെ കുറിച്ചുള്ള റിവ്യു ആണ് അശ്വതി പങ്കകുവെച്ചിരിക്കുന്നത്. ഡിമ്പലിന് എന്തേലും പറയാനുണ്ടേല്‍ പറയും പക്ഷെ ആരും തിരിച്ചു ചോദിക്കാന്‍ പാടില്ല കാരണം, ഡിമ്പല്‍ പിടിച്ച മുയലിനു ആറു കൊമ്പാണല്ലോ ??പോ പോ പോ ??ഡിമ്പല്‍ ചക്കരെ പോട്ടെ സാരമില്ല ടാസ്‌കില്‍ തോറ്റതിന്റെ ആണ് എന്നു ഞങ്ങള്‍ക്ക് മനസിലായി. -അശ്വതി കുറിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ അശ്വതി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ഞങ്ങളെ തല്ലേണ്ട ബിബോസ് … ഞങ്ങള്‍ നന്നാവൂലാ ‘ ഋതുവിനു ജയിലില്‍ കിടന്നു തലയില്‍ വെളിച്ചം കത്തിയിട്ടുണ്ട്.. ഇടയ്ക്കു ജയിലില്‍ കിടക്കണം എന്നാണ് ഋതുന്റെ അഭിപ്രായം. സജ്‌നഫിറോസ് വിഷമത്തിലാണ്. ഇന്നലത്തെ ഹാങ്ങോവറില്‍ ആണ് അവര്‍. പ്രത്യേകിച്ച് സജ്‌ന. അങ്ങനൊരു വിഷമത്തിന്റെ ആവശ്യം ഉണ്ടോ? ഇല്ലാ.. കാരണം ബാക്കി ഉള്ളവരെ വന്നനാള്‍ തൊട്ടു ഓരോരുത്തരെ ടാര്‍ഗറ്റ് ചെയ്തു വേദനിപ്പിച്ചു, അവര് വിഷമിച്ചു മാറി ഇരുന്നപ്പോള്‍ വളരെ കൂള്‍ ആയിട്ടലേ സജ്‌നയും ഫിറോസും കൈകാര്യം ചെയ്തത്. അതുപോലെ ഉള്ളു..

ജയിലില്‍ കിടന്നവരെ മധുരം നല്‍കി സ്വീകരിച്ചു റംസാന്‍.. ഋതു ആണല്ലോ ഇറങ്ങിയത് അപ്പോള്‍ മധുരം കൊടുക്കണല്ലോ.. Luxury ബഡ്ജറ്റ് individual ആണ്.ഞാന്‍ കരുതി ഇന്നത്തെ എപ്പിസോഡ് മൊത്തം ഇവരിത് ഓരോന്ന് പെറുക്കി തീരുമെന്ന്.. പക്ഷെ പെട്ടന്ന് തീര്‍ത്തു. ക്യാപ്റ്റന്‍സി ടാസ്‌ക് ഫുട്‌ബോള്‍ കളി ആയിരുന്നു.. കണ്ണുകെട്ടി പെനാല്‍റ്റി shootout പോലെ ഗോള്‍ ചെയ്യുക. റംസാനും കിടിലുവും ടൈ ആയി. ഡിമ്പലിന് ഒരു പന്ത് മാറിപ്പോയപ്പോളേക്കും കോണ്‍ഫിഡന്‍സ് പോയി. വീണ്ടും റംസാനും കിടിലുവും മത്സരിച്ചു. അടുത്ത ക്യാപ്റ്റന്‍ റംസാന്‍!! റംസാന്‍ അടുത്ത രണ്ടാഴ്ചത്തേക്ക് സേഫ് ആയതില്‍ ആര്‍ക്കേലും അസ്വസ്ഥത ഉണ്ടോ എയ് ഇല്ലാരിക്കും ല്ലെ.

സ്‌പോണ്‍സര്‍ ടാസ്‌ക് :ടാസ്‌കില്‍ മലയാളം പറഞ്ഞാ പ്രശ്‌നൊണ്ടോ അഡോണി?? ഡിമ്പാലിന്റെ റാമ്പ് വാക് അടിപൊളി ആയിരുന്നു. മേക്കപ്പ് അത്ര പോരായിരുന്നു. സന്ധ്യ നല്ലപോലെ സൂര്യയെ മേക്കപ്പ് ചെയ്തു. അനൂപും അടിപൊളി ആയിരുന്നു.സൂര്യയുടെ വേറൊരു രൂപമാറ്റം അടിപൊളി. സായി മണിക്കുട്ടന്‍ റംസാന്‍ ഒരു ആവറേജ് പെര്‍ഫോമന്‍സ് ആയിരുന്നു. സജ്‌ന ഫിറോസ്, ഋതു, നോബിചേട്ടന്റേം ആവറേജ് പെര്‍ഫോമന്‍സ് ആയിരുന്നു . കിടിലുവിന്റെ ജഡ്ജ്‌മെന്റില്‍ മണിക്കുട്ടന്‍ ടീമിന്റെ പറഞ്ഞത് ശെരിയായി തോന്നിയില്ല. പക്ഷെ വിന്നറിനെ തീരുമാനിച്ചത് പക്കാ??. തര്‍ക്കിക്കാന്‍ രമ്യ വന്നപ്പോള്‍ കിടിലു കൊടുത്ത ഉത്തരം പൊളിച്ചു ‘നിങ്ങള്‍ പറഞ്ഞത് നിങ്ങടെ ജഡ്ജ്‌മെന്റ് പക്ഷെ ഞാനാണല്ലോ ജഡ്ജിങ് പാനല്‍’????

ഡിമ്പലിനു ജഡ്ജിങ് ഇഷ്ടപ്പെട്ടില്ല.ഹഹഹ പൊളി കൊറച്ചു എണ്ണയും കൂടി കോരി ഒഴിച്ച് കൊടുത്തു ?? കിടിലുവിനോട് ഡിമ്പലിന്റെ മുന്നില്‍ വെച്ചു ‘ശ്യേ എന്നാലും ഡിമ്പാലിന് സമ്മാനം കൊടുക്കമായിരുന്നു’.??
കിടിലു പറഞ്ഞത് ശരിയാണ് ഡിമ്പലിന് എന്തേലും പറയാനുണ്ടേല്‍ പറയും പക്ഷെ ആരും തിരിച്ചു ചോദിക്കാന്‍ പാടില്ല കാരണം, ഡിമ്പല്‍ പിടിച്ച മുയലിനു ആറു കൊമ്പാണല്ലോ ??പോ പോ പോ ??ഡിമ്പല്‍ ചക്കരെ പോട്ടെ സാരമില്ല ടാസ്‌കില്‍ തോറ്റതിന്റെ ആണ് എന്നു ഞങ്ങള്‍ക്ക് മനസിലായി. ??