അശ്വതിക്ക് വളകാപ്പ്, നീല കളര്‍ സാരിയും ആന്റിക് ആഭരണങ്ങളിലും തിളങ്ങി താരം

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയില്‍ ആശാ ഉത്തമന്‍ എന്ന കഥാപാത്രമായി തിളങ്ങുകയാണ് താരം. ഇപ്പോള്‍ തന്റെ രണ്ടാം കുഞ്ഞിന് ജന്മം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അശ്വതി. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് അശ്വതി സോഷ്യല്‍ മീഡിയകളില്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം ലിവ് അണ്‍എഡിറ്റഡ് എന്ന പേരില്‍ അശ്വതി യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് അശ്വതി വീഡിയോയും പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ അശ്വതി ശ്രീകാന്തിന്റെ വളകാപ്പ് ചടങ്ങുകള്‍ നടന്നിരിക്കുകയാണ്. മകള്‍ പത്മയെ ഗര്‍ഭിണിയായിരുന്ന സമയത്ത് ഇങ്ങനെയൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും അതിന്റെ എല്ലാക്കുറവുകളും നികത്തുന്ന ആഘോഷമാണ് നടന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ലവേഴ്‌സ് ടിവിയില്‍ അശ്വതിയുടെ കോസ്റ്റ്യൂം ആന്റ് സ്റ്റൈലിംഗ് ചെയ്ത ശബരിനാഥ് തന്നെയാണ് വളകാപ്പ് ചടങ്ങിനും താരത്തെ ഒരുക്കിയത്.

നീല കളറില്‍ പീച്ചിഷ് ഓറഞ്ച് ബോര്‍ഡര്‍ സാരിയാണ് അശ്വതി ധരിച്ചത്. തമിഴ്‌നാട് സ്റ്റൈലിലായിരുന്നു ഒരുക്കം. മുല്ലപ്പൂ ചൂടി ആന്റിക് ആഭരണങ്ങളും ധരിച്ചപ്പോള്‍ അശ്വതി അതിസുന്ദരിയായി മാറി. രണ്ടര മണിക്കൂറോളമാണ് മേക്കപ്പിനായി എടുത്തത്.

ചടങ്ങില്‍ കുടുംബാംഗങ്ങളും കൂട്ടുകാരും എല്ലാം ഒത്തു ചേര്‍ന്നു. മൂത്തമകള്‍ പത്മ തന്നെയാണ് മുഴുവന്‍ സമയവും ചടങ്ങില്‍ അശ്വതിക്ക് ഒപ്പം തിളങ്ങിയത്. ചക്കപ്പഴം എന്ന സീരിയലില്‍ അഭിനയം തുടങ്ങിയ ശേഷമാണ് അശ്വതിയുടെയും ശ്രീകാന്തിന്റെയും രണ്ടാമത്തെ കുഞ്ഞ് വരുന്ന വിശേഷം അശ്വതി ഏവരെയും അറിയിച്ചത്. ഇനി കഷ്ടിച്ച് ഒരു മാസം കൂടിയേയുള്ളൂ. ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്ന ഡേറ്റ് സെപ്റ്റംബര്‍ 12 ആണെന്ന് അശ്വതി പറഞ്ഞിരുന്നു. മകള്‍ പത്മ ജനിച്ചതും സെപ്റ്റംബറിലായിരുന്നു.