ഫിറോസ് എന്ത് അധികാരമാണുള്ളത്, നിലവാരമില്ലായ്മ കാണിച്ചു തുടങ്ങീട്ടുണ്ട്, അശ്വതിയുടെ ബിഗ്‌ബോസ് റിവ്യു

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. ഫിറോസ് ഖാന്‍ ആണ് ഇക്കുറി ഏറ്റവും അധികം വഴക്കുണ്ടാക്കുന്ന മത്സരാര്‍ത്ഥി എന്നാണ് ഏവരും അഭിപ്രായപ്പെടുക. കഴിഞ്ഞ ദിവസവും ഹൗസിനെ ഞെട്ടിച്ച് ഒരു വഴക്കുണ്ടായിരുന്നു. മത്സരാര്‍ത്ഥിയായ റിതുവും ഫിറോസ് ഖാനും തമ്മിലായിരുന്നു വഴക്കുണ്ടായത്. ഇപ്പോള്‍ അശ്വതി നടത്തിയ ബിഗ് ബോസ് വിലയിരുത്തല്‍ ശ്രദ്ധേയമായിരിക്കുകയാണ്.

അശ്വതി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട’ എന്ന മോര്‍ണിംഗ് ടാസ്‌കോട് കൂടി തുടങ്ങി..സൂര്യടെ കണ്ണാടി മണിക്കുട്ടനും മണിക്കുട്ടന്റെ കണ്ണാടി സൂര്യയും!!!അങ്ങനെ സൂര്യ വിജയിച്ചു കൊണ്ടിരിക്കുന്നു പ്രണയ നാടകത്തില്‍.

പൊളി ഫിറോസ് നിങ്ങള്‍ എന്തിനാണ് അനാവശ്യ സംസാരത്തിനു നില്‍ക്കുന്നത് എന്നു മനസിലാകുന്നില്ല…റിതു നല്ലതുപോലെ പറഞ്ഞു കൊടുത്തു??ഒരാളുടെ പ്രൊഫഷനെ പറ്റി കളിയാക്കാന്‍ ഈ പുള്ളിക്ക് എന്ത് അധികാരമാണുള്ളത്? നിലവാരമില്ലായ്മ കാണിച്ചു തുടങ്ങീട്ടുണ്ട് . അത്രെയും ഋതുവിനെ കളിയാക്കിയപ്പോള്‍ പ്രതികരണ ശേഷിയില്‍ Phd എടുത്തിട്ടുള്ളവരെ ഒന്നും ആ പരിസരത്ത് കണ്ടില്ല ??റിതു വിട്ടുകൊടുക്കാതെ സംസാരിച്ചത് വളരെ നന്നായി.

റംസാന്‍ ഇത് കണ്ടു ഒന്നും ഇഷ്ടപ്പെടാതെ ഇരിക്കുന്നുണ്ട്.സൂര്യ ഇത്ര ദിവസം പിടിച്ചു വെച്ച ആ ശോക സീന്‍ മാറി തുടങ്ങി. മണിക്കുട്ടന്‍ ഏതു വഴക്ക് നടന്നാലും അവരുടെ നടുക്ക് വന്നു കൈകെട്ടി നില്‍ക്കുന്നത് ഇപ്പൊ പതിവ് കാഴ്ച ആയിരിക്കുകയാണ് ??കിടിലുവിനെ കണ്ടതേയില്ലല്ലോ.

വീക്കിലി ടാസ്‌ക് ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’ അവരവര്‍ക്കുള്ള കഴിവ് പ്രകടിപ്പിക്കേണ്ട ഒരു ടാസ്‌ക്. ഇങ്ങനെ ആണോ ശരിക്കു ബിഗ്‌ബോസിന്റെ ടാസ്‌കുകള്‍? ശോകം ??.ഡാന്‍സും പാട്ടും അഭിനയവും അറിയാത്തവര്‍ എന്ത് ചെയ്യും? മണിക്കുട്ടന്‍ പാട്ട് ഡാന്‍സ് അഭിനയം,റിതു പാട്ട്,നോബി ചേട്ടന്‍ മിമിക്രി, റംസാന്‍ ഡാന്‍സ്,സൂര്യ ഡാന്‍സ്,സന്ധ്യ ഡാന്‍സ്, പൊളി ഫിറോസ് ഡാന്‍സ്ആണെന്ന് തോന്നണു, ബാക്കിയുള്ളവര്‍ എന്തായിരിക്കും ചെയ്യുക. മണിക്കുട്ടന്‍ ടാസ്‌കില്‍ ഗംഭീരമാക്കി അതുകണ്ടു പ്രേമവിവശയായി സൂര്യയും ??.പൊളി ഫിറോസ് കൊറച്ചൂടെ മണിക്കുട്ടനില്‍ നിന്നു പ്രതീക്ഷിച്ചുത്രെ.

എനിക്ക് എന്തായാലും ഈ ടാസ്‌ക് ഇഷ്ടപ്പെട്ടില്ല. കാരണം അവസാനത്തെ ആ കോയിന്‍ ഇട്ടുകൊടുക്കല്‍ ആണ്. അഡോണി നല്ല പെര്‍ഫോമന്‍സ് ആയിരുന്നു.നല്ല ഒരു മോണോ ആക്ട്. സായിക്ക് എന്തോ നാച്ചുറല്‍ലിറ്റി തോന്നിയില്ല എന്നു പറഞ്ഞു.. സായിയുടെ നാച്ചുറല്‍ പെര്‍ഫോമന്‍സിനായി കാത്തിരിക്കുന്നു. ഇതൊക്കെ കണ്ടിട്ട് ‘എന്ത് ചെയ്യും ഞാന്‍’ എന്ന ടെന്‍ഷനില്‍ ഇരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ടാസ്‌കിന്റെ പെര്‍ഫോമന്‍സ് ഒഴിച്ചാല്‍ ബാക്കി നിരാശ തോന്നിയൊരു എപ്പിസോഡ് ആയിരുന്നു.