വിവാഹം നടക്കവേ വരൻ നോക്കി നിൽക്കെ വധുവിനെ സിന്ദൂരം അണിയിച്ച് കാമുകൻ VIRAL VIDEO

സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ സമയം കൂടുതലായി സമയം ചിലവഴിക്കുന്നത് വിഡിയോകൾ കാണാനാണ്. വിരസമായ ജീവിതത്തിനും ജോലി സ്ഥലങ്ങളിലെയും ഏകാന്തതയും ഉത്കണ്ഠയും ഒക്കെ അകറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ ഉപകരിക്കാറുണ്ട്. ദിനംപ്രതി ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ മൃഗങ്ങളുടെ വീഡിയോകളും, വിവാഹത്തിന്റെ വീഡിയോകളും, ഇൻസ്റ്റാഗ്രാം റീലുകളും ഒക്കെ ഉണ്ടാകും. എന്നാൽ ഇപ്പോൾ ഇതാ കാഴ്ചക്കാരെ ഞെട്ടിച്ചു കൊണ്ട് ഒരു വിവാഹ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വിവാഹം നടന്നുകൊണ്ടിരിക്കെ വരൻ നോക്കി നിൽക്കെ കാമുകൻ ഓടിയെത്തി വധുവിന് നെറുകയിൽ സിന്ദൂരം ചാർത്തുന്നതാണ് ഈ വീഡിയോ. വീഡിയോയിൽ വധുവും വരനും മണ്ഡപത്തിൽ ഇരിക്കുകയാണ്. ഇരുവരും വരമാലയും അണിഞ്ഞിട്ടുണ്ട്. വിവാഹത്തിന്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞുവെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. ആളുകൾ വധുവിനെയും വരനെയും കാണാൻ സ്റ്റേജിലേക്ക് വരുന്ന സമയമുള്ള വീഡിയോയാണ് ഇത്. എന്നാൽ പെട്ടെന്ന് വധുവിന്റെ കാമുകൻ സ്റ്റേജിലേക്ക് കേറി വരുകയാണ്.

പിന്നെ കാണുന്നത്, കാമുകൻ ഒരു പേപ്പറിൽ പൊതിഞ്ഞ് കൊണ്ട് വന്ന സിന്ദൂരം ഭീഷണിപെടുത്തി വധുവിന്റെ മംഗല്യ രേഖയിൽ ചാർത്തുകയാണ്. ആദ്യം കാമുകനെ തടുക്കാൻ വധു ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കാത്തതിന്റെ തുടർന്ന് വധു പ്രതികരിക്കാതെ ഇരിക്കുന്നതും കാണാം. ഇതിനിടെ എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കാനാവാതെ ഞെട്ടിത്തരിച്ച് മിണ്ടാതെ ഇരുന്ന് പോകുകയാണ് വരൻ. ഗിദ്ദീ ഗിഡെ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. എന്നാൽ ഇത് വ്യാജ വീഡിയോയാണെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

 

View this post on Instagram

 

A post shared by Gidda company (@gieddee)