കാ​ബൂ​ളി​ലെ ഹോ​ട്ട​ലി​ല്‍ ആ​ക്ര​മ​ണം ! ചൈ​നീ​സ് വ്യ​വ​സാ​യി​ക​ളെ ബ​ന്ദി​ക​ളാ​ക്കി​യെ​ന്ന് വിവരം

കാബൂള്‍. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കാറുള്ള ഹോട്ടല്‍ സായുധസംഘം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. കാബൂളിലെ ഷഹര്‍ ഇ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിലാണ് സംഭവം നടന്നിരിക്കുന്നത്. ഹോട്ടലില്‍ സന്ദര്‍ശകരെ ബന്ദികളാക്കിയിട്ടുണ്ടെന്ന് സംശയിക്കുന്നു.

ഹോട്ടലിനടുത്ത് രണ്ട് തവണ ശക്തമായ സ്ഫോടനമുണ്ടാവുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്‌തെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെത്തുന്ന ചൈനീസ് വ്യവസായികള്‍ സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലാണ് കാബൂള്‍ ലോങ്ഗന്‍. ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന്‍ പ്രത്യേക ദൗത്യ സംഘം സ്ഥലത്തെ ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഹോട്ടലില്‍ എത്രപേര്‍ ബന്ദികളായുണ്ടെന്നും അക്കൂട്ടത്തില്‍ വിദേശികള്‍ ഉണ്ടോ എന്നും വ്യക്തമല്ല. അത്യാഹിതങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും വ്യക്തമല്ല. ആ​ര്‍​ക്കെ​ങ്കി​ലും അ​പാ​യം സം​ഭ​വി​ച്ചോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല. രാ​ജ്യ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് താ​ലി​ബാ​ന്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

താ​ലി​ബാ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷം ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളോ സ്ഫോ​ട​ന​ങ്ങ​ളോ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ന​ട​ന്നി​ട്ടി​ല്ല.​അഫ്ഗാ​നി​സ്ഥാ​നു​മാ​യി 76 കി​മീ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യ​മാ​ണ് ചൈ​ന. താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ട​ത്തെ ചൈ​ന ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും ചൈ​ന ഇ​പ്പോ​ഴും അ​ഫ്ഗാ​നു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം തു​ട​രു​ന്നു​.

അ​ഫ്ഗാ​നി​സ്ഥാ​ന്റെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍ ചൈ​ന​യി​ലെ ന്യൂ​ന​പ​ക്ഷ​മാ​യ ഉ​യി​ഗു​ര്‍ വി​ഘ​ട​ന​വാ​ദി​ക​ളു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​മോ എ​ന്ന് ചൈ​ന​യു​ടെ പ്ര​ധാ​ന ആ​ശ​ങ്ക​ക​ളി​ലൊ​ന്നാ​ണ്. അ​തി​ന് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് താ​ലി​ബാ​ന്‍ ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തി​ന് പ​ക​ര​മാ​യി സാ​മ്പ​ത്തി​ക പി​ന്തു​ണ​യും അ​ഫ്ഗാ​നി​സ്ഥാ​ന്റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​മാ​ണ് ചൈ​ന വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.