അസമിൽ ജയറാം രമേശിന്റെ കാറിന് നേരെ ആക്രമണം, വാഹനത്തിലെ സ്റ്റിക്കർ വലിച്ചുകീറിയെന്ന് ജയറാം രമേശ്

ഗുവാഹത്തി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമില്‍ ആക്രമണം. ജയ്‌റാം രമേശിന്റെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതേസമയം ബിജെപി പ്രവര്‍ത്തകരാണ് കാറിനെ നേരെ അക്രമണം നടത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കാറിലെ സ്റ്റിക്കറുകള്‍ വലിച്ചുകീറിയെന്നും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സോനിത്പൂരിലെ ജുമുഗുരിഹാട്ടില്‍ വെച്ച് തന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതായും ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ വലിച്ച് കീറിയെന്നും. യാത്രയ്‌ക്കെതിരെ മുദ്രവാക്യം വിളിച്ചു. എന്നാല്‍ തങ്ങള്‍ സംയമനം പാലിക്കുകയായിരുന്നുവെന്നും ജയ്‌റാം രമേശ് ആരോപിച്ചു.

അതേസമയം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെ ബിജെപിയുടെ ഗുണ്ടകള്‍ ആക്രമിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ജയറാം രമേശിന്റെ കാര്‍ തടഞ്ഞ് കാറിലെ സ്റ്റിക്കര്‍ വലിച്ചു കീറി. ക്യാമറാമാനെയും സ്ത്രീകളെയും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ടീം അംഗങ്ങളെയും ബിജെപി ഗുണ്ടകള്‍ ആക്രമിച്ചുവെന്നാണ് ആരോപണം.