അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ഒരാൾ അറസ്റ്റിൽ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അതിരമ്പുഴ, തെള്ളകം ഭാഗത്ത് വാഴകാല വീട്ടിൽ എ.വി. അഷറഫ് (42) ആണ് അറസ്റ്റിലായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്ചയാണ് പകൽ 11 മണിയോടെയാണ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.

പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഭർത്താവിന് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയുടെ മടിയിൽ കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് അഷ്റഫ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബുധനാഴ് രാവിലെ 11 മണിയോടെ കുഞ്ഞിനെ മടിയിൽ കിടത്തിയ ശേഷം വരാന്തയിൽ ഇരിക്കുകയായിരുന്നു വീട്ടമ്മ. ഈ സമയം അഷറഫ് സമീപത്തുണ്ടായിരുന്നു. വീട്ടമ്മ മയങ്ങിയ സമയമാണ് ഇയാൾ കുട്ടിയുമായി കടന്നുകളയാൻ ശ്രമിച്ചത്.

തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടയം ഗാന്ധിനഗർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.