കൊച്ചിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ഭർത്താവ് പോലീസ് പിടിയിൽ

കൊച്ചി. കളമശ്ശേരിയില്‍ യുവതിയെ നടുറോഡില്‍ യുവതിക്ക് നേരെ ആക്രമണം. യുവതിയെ എറണാകുളം കളമശ്ശേരിയില്‍ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാനാണ് ശ്രമിച്ചത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നീനു എന്ന യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

അതേസമയം യുവതിയെ ആക്രമിച്ച സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ആര്‍ഷലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.