മരിച്ചവരുടെ പേരിൽ ആയുഷമാൻ ഫണ്ട്, കോടികൾ തട്ടിയെടുത്ത് കേരളത്തിലെ ആശുപത്രികൾ

പാവപ്പെട്ട രോഗികളേ ചികിൽസിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ‘ആയുഷ്മാൻ ഭാരത്– പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന’ പദ്ധതിയിൽ കേരളത്തിൽ വൻ തട്ടിപ്പ്. മരിച്ചവരുടെ പേരിൽ ചികിൽസാ രേഖകൾ ഉണ്ടാക്കി കേരളത്തിലെ ആശുപത്രി മാനേജ്മെന്റുകൾ കോടികൾ തട്ടി എടുത്തു.രാജ്യത്താകെ 3466 രോഗികളുടെ പേരിൽ ഇത്തരത്തിൽ പണം തട്ടിയെടുത്തതിൽ 966 പേരും കേരളത്തിലാണ്.

കേരളത്തിലെ ചില ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവ വില്പന, ബ്രെയിൻ ഡത്ത് എന്ന പേരിൽ ജീവനുള്ളവരെ കൊന്ന് വിദേശികൾക്ക് അവരുടെ അവയവങ്ങൾ നല്കുക തുടങ്ങിയ പല കലാപരിപാടികളും നടക്കുന്നതിനിടെയാണ്‌ മരിച്ചപോയ രോഗികളേ ചികിൽസിച്ചു എന്ന രേഖ ഉണ്ടാക്കി കേന്ദ്ര സർക്കാരിന്റെ ഫണ്ട് കൊള്ളയടിച്ചത്. കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളേയും ഒരിക്കലും കുറ്റം പറയാനാവില്ല. നല്ല ആശുപത്രികൾക്കിടയിലെ കള്ള നാണയങ്ങൾ ആണിങ്ങനെ മരിച്ച് പോയവരുടെ പേരിൽ കേന്ദ്ര സർക്കാരിന്റെ ചികിൽസാ പദ്ധതി പണം കവർന്നത്

ആശുപത്രി വ്യവസായം ഇന്ന് മാഫിയകളുടെ കൈകളിലാണ്‌ പലയിടത്തും. അവരേ നമ്മൾ തൊട്ടാൽ അവർ കൊല്ലും, നമ്മളേ വേട്ടയാടും..സർക്കാരിനെ പോലും വിലക്കെടുക്കാൻ കഴിയുന്ന വൻ മാഫിയകളാണ്‌ പല ആശുപത്രി മാനേജ്മെന്റുകളും. ജീവിച്ചിരിക്കുന്നവരെ പോലും ബ്രയിൻ ഡെത്ത് റിപോർട്ട് ചെയ്ത് ജീവനുള്ള ശരീരങ്ങൾ കുത്തി തുറന്ന് അവയവങ്ങൾ വിദേശികൾക്ക് കൊടുത്ത് വ്യവസായം നടത്തുന്നവർ വരെ ഉള്ള ആശുപത്രികൾ വരെ നമ്മുടെ നാട്ടിൽ ഉണ്ട്. ഇങ്ങിനെ ഇരിക്കെയാണിപ്പോൾ മരിച്ച് പോയ 966 രോഗികളുടെ പേരിൽ കേരളത്തിലെ പല ആശുപത്രികളും കോടി കണക്കിനു രൂപ കേന്ദ്ര സർക്കാരിൽ നിന്നും ചികിൽസാ ഫണ്ട് അടിച്ച് മാറ്റിയത്

വിഷയം അതീവ ഗുരുതരം തന്നെയാണ്‌. സിഎജി പാർലമെന്റിൽ നൽകിയ റിപ്പോർട്ടിൽ ആണിത് കൃത്യമായി പറയുന്നത്. നമ്മൾ ആശുപത്രിയുടെ ചികിൽസാ പിഴവുകൾ ചൂണ്ടി കാട്ടിയാൽ പൊലും ആശുപത്രി മാഫിയകൾ അതെല്ലാം നിർവീര്യമാക്കും. കേരളത്തിൽ 966 മരിച്ച് പോയ ആളുകളുടെ പേരിലാണ്‌ സ്വകാര്യ ആശുപത്രികൾ കേന്ദ്ര സർക്കാരിൽ നിന്നും ചികിൽസാ സഹായം ഇനത്തിൽ കോടികൾ കൈപറ്റിയത്. നമുക്കറിയാം..ഇവിടെ ജീവിച്ചിരിക്കുന്നവർക്ക് പോലും ചികിൽസ കിട്ടുന്നില്ല. വൃക്ക, കരൾ, ഹൃദയ, ക്യാൻസർ രോഗികൾ എല്ലാം ചികിൽസ കിട്ടാതെ മരിക്കുന്നു. പണം ഉള്ളവരും രാഷ്ട്രീയക്കാരും മന്ത്രിമാരും മുഖ്യമന്ത്രിമാരും ഒക്കെ കേരളത്തിനു പുറത്തും അമേരിക്കയിലും യൂറോപ്പിലും ഒക്കെ പോയി ചികിൽസ നേടി ജീ വൻ നിലനിർത്തുപോൾ പാവപ്പെട്ട രോഗികൾ കേരളത്തിൽ പിടഞ്ഞ് മരിക്കാൻ വിടുന്നു. അങ്ങിനെ ഇരിക്കെ തന്നെയാണ്‌ മരിച്ചവരേ ചികിൽസിച്ചു എന്ന വ്യാജ രേഖ ഉണ്ടാക്കി 966 കേസുകളിൽ കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ചിലത് കോടികൾ കേന്ദ്ര സർക്കാരിൽ നിന്നും വാങ്ങിച്ചത്

ആരോഗ്യരംഗത്തെ കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയുടെ നടത്തിപ്പിലെ ഗുരുതര പിഴവുകൾ സി എ ജി റിപോർട്ടിൽ ഉണ്ട്.മരിച്ച രോഗികളുടെ പിഎംജെഎവൈ അക്കൗണ്ട് പ്രവർത്തനരഹിതമാക്കാൻ നടപടി സ്വീകരിച്ചതായി 2 വർഷത്തോളം കഴിഞ്ഞ് 2022 ഏപ്രിലിൽ അറിയിച്ചു. എന്നാൽ, അതിനുശേഷവും മരിച്ചവരുടെ പേരിൽ പണം വാങ്ങുന്നതു തുടർന്നു. കേരളം കഴിഞ്ഞാൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മധ്യപ്രദേശ് (403), ഛത്തീസ്ഗഡ് (365), ഹരിയാന (354), ജാർഖണ്ഡ് (250) എന്നീ സംസ്ഥാനങ്ങളിലാണ്.കുറഞ്ഞ വരുമാനക്കാർക്കുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ‘ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന’ (പിഎംജെഎവൈ). ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ലഭിക്കും. രാജ്യത്തെ 10 കോടിയിലേറെ ജനങ്ങൾ പദ്ധതിയുടെ ഭാഗമാണ്. ഗവ. ആശുപത്രികളിലും പദ്ധതിയിൽ ചേർന്നിട്ടുള്ള സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.ഈ പദ്ധതിയാണ്‌ കേരളത്തിൽ അട്ടിമറിച്ചതും പാവങ്ങളുടെ പണം സ്വകാര്യ ആശുപത്രികളിൽ ചിലത് തട്ടി എടുത്തതും.