ബാബുരാജിന്റെ മകൻ വിവാഹിതനായി, മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങൾ പങ്കെടുത്തു

നടൻ ബാബുരാജിന്റെ മകൻ അഭയ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുന്നത്. ഡിസംബർ 31നായിരുന്നു അഭയിന്റെ മനസ്സമ്മതം. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെ ഉള്ളവർ വിവാഹ ശേഷം നടന്ന റിസപ്ഷനിൽ പങ്കെടുത്തിരുന്നു.

ബാബു രാജിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അഭയ്. അക്ഷയ് മറ്റൊരു മകനാണ്. വിവാഹ മോചനത്തിന് ശേഷം 2002ലാണ് ബാബുരാജ് വാണി വിശ്വനാഥിനെ വിവാഹം ചെയ്യുന്നത്. ആർച്ചയും ആരോമലുമാണ് ഇവരുടെ മക്കൾ.

‘തേര്’ എന്ന ചിത്രമാണ് ബാബുരാജിൻറേതായി റിലീസിന് ഒരുങ്ങുന്നത്. എസ് ജെ സിനു ആണ് സംവിധാനം. റിവെഞ്ച് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ റിലീസ് ജനുവരി 6 ന് ആണ്. ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിൻറെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം.

ബ്ലൂ ഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, ബാബുരാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടർ, സ്‌മിനു സിജോ, നിലജാ ബേബി, റിയാ സൈറ, വീണാ നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.