ആദ്യഭാര്യയിലെ മകന്റെ വിവാഹത്തിന് പങ്കെടുത്ത് ബാബുരാജ്

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബാബു രാജും വാണി വിശ്വനാഥും. ആക്ഷൻ നായികയായിരുന്നു വാണിയും വില്ലനായി തിളങ്ങിയിരുന്ന ബാബു രാജും തമ്മിലുള്ള വിവാഹം ആരാധകരെ പോലും അമ്പരപ്പിച്ചിരുന്നു. 2002ലാണ് ഇരുവരും വിവാഹിതർ ആയത്. പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹത്തെ തുടർന്ന് വാണി സിനിമകളിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തു. വിവാഹ ശേഷം ചുരുക്കം ചില സിനിമകളിലാണ് വാണി വിശ്വനാഥ് അഭിനയിച്ചത്.

ഇപ്പോളിതാ ബാബുരാജിന്റെ മകന്റെ വിവാഹവിശേഷമാണ് വൈറലാവുന്നത്. കുടുംബസമേതം മകന്റെ വിവാഹനിശ്ചയത്തിൽ സന്തോഷത്തോടെ പങ്കെടുത്തിരിക്കുകയാണ് നടൻ ബാബുരാജ്. കാറിൽ നിന്നുമിറങ്ങിയ വരനും വധുവിനുമൊപ്പം വേദിയിലേക്ക് വന്ന നടൻ ഭാര്യയുടെയും മക്കളുടെയും കൂടെ വേദിയിൽ നിൽക്കുന്നതടക്കം പുറത്ത് വന്ന വീഡിയോയിൽ എല്ലാം വ്യക്തമായി കാണുന്നുണ്ട്. മാത്രമല്ല ആദ്യഭാര്യയുടെ അടുത്ത് തന്നെ നിന്നാണ് പിതാവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ താരം പൂർത്തിയാക്കിയതും.

മകന്റെ വിവാഹനിശ്ചയത്തിലേക്ക് ബാബുരാജ് ഒറ്റയ്ക്കാണ് എത്തിയത്. ഇതോടെ വാണി എവിടെ എന്ന ചോദ്യം ഉയർന്നു. മാത്രമല്ല ബാബുരാജ് നേരത്തെ വിവാഹിതനാണെന്നും വാണി രണ്ടാം ഭാര്യയാണെന്നും അറിയില്ലായിരുന്നു. ഇപ്പോഴാണ് ഇക്കാര്യം മനസിലായത് എന്ന് തുടങ്ങി നിരവധി കമൻ്റുകളാണ് വരുന്നത്.

ബാബുരാജ് നല്ലൊരു അച്ഛൻ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. പുതിയൊരു ബന്ധത്തിലേക്ക് പ്രവേശിച്ചെങ്കിലും ആദ്യഭാര്യയുടെയും മക്കളുടെയും കൂടെ എല്ലാ കാര്യത്തിനും നിന്നല്ലോ. അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്,