ബാലയെ ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം,ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം, പുത്തൻ വീഡീയോക്ക് കമന്റുമായി ആരാധകർ

അടുത്തിടെയാണ് ഗുരുതരമായ കരൾ രോഗത്തെത്തുടർന്ന് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. ആദ്യം താരം ഗുരുതരാവസ്ഥയിലായിരുന്നു. എന്നാൽ പിന്നീട് കരൾമാറ്റ ശസ്ത്രക്രിയയിലൂടെ ആരോ​ഗ്യം വീണ്ടെടുത്തിരുന്നു. തിരികെ വീട്ടിലെത്തിയ താരം സോഷ്യലമ‍ മീഡിയയിൽ സജീവമാണ്.

ഇപ്പോഴിതാ, പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാലയും എലിസബത്തും. ആശുപത്രി വാസത്തിനൊക്കെ ശേഷം ആദ്യമായി പുറത്ത് പോയി ഭക്ഷണം കഴിച്ചതിന്റെ വിശേഷങ്ങൾ പങ്കുവച്ചാണ് ഇവർ എത്തിയിരിക്കുന്നത്. ഇന്നെന്തായാലും നന്നായി ഭക്ഷണം കഴിച്ചിട്ട് തന്നെ കാര്യമെന്ന് തീരുമാനിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ബാല വീഡിയോ ആരംഭിച്ചത്. താൻ കഴിക്കുന്ന ഭക്ഷണം ഏതൊക്കെയാണെന്ന് ബാല കാണിച്ചിരുന്നു. ഷെഫിനെ പരിചയപ്പെടുത്തുകയും ചെയ്തു. വളരെ സന്തോഷത്തോടെയാണ് ബാലയെ വീഡിയോയിൽ കണ്ടത്. ഇതോടെ നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയത്.

ജീവിതം സന്തോഷകരമാക്കാൻ മറ്റൊരു ലഹരിയുടെയും ആവശ്യമില്ല. കുടുംബത്തോടൊപ്പവും നല്ല സുഹൃത്തുക്കളോടൊപ്പമൊക്കെ അഞ്ച് മിനുട്ട് ഇരുന്ന് ഇത് പോലെയൊക്കെ ജീവിച്ചാൽ മതി. ഈ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു ഒത്തിരി സന്തോഷം. സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകട്ടെ. ബാലയെ ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം. എന്നും ഇങ്ങനെ വേണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം എന്നൊക്കെയാണ് കമന്റുകൾ.

ഈ സമയത്ത് ജങ്ക് ഫുഡ് ഒഴിവാക്കാമായിരുന്നു. എലിസബത്ത് ശരിക്കും ഒരു മാലാഖയാണ്. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും വേദനിപ്പിക്കരുത്. ഈ ബാലയെയാണ് എല്ലാവർക്കും ഇഷ്ടം. ജീവിതം ആഘോഷമാക്കൂ. എന്നിങ്ങനെയുള്ള നിരവധി കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്. ബാല ആശുപത്രിയിലാണെന്ന് അറിഞ്ഞത് മുതൽ സങ്കടമായിരുന്നു. സർജറി കഴിഞ്ഞെന്ന് വ്യക്തമാക്കി ബാല തന്നെ നേരിട്ടെത്തിയപ്പോഴാണ് ആശ്വാസമായത് എന്ന കമന്റുമുണ്ട്.

ഉണ്ണി മുകുന്ദൻ നായകനായ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്. നേരത്തെ ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷമുള്ള ബാലയുടെ ചിത്രവും എലിസബത്ത് പങ്കുവെച്ചിരുന്നു. തങ്ങളുടെ രണ്ടാം വിവാഹ വാർഷികവും ആശുപത്രിയിൽ വെച്ചാണ് ബാലയും എലിസബത്തും ആഘോഷിച്ചത്.