മുറപ്പെണ്ണിനെ ചേർത്തുപിടിച്ച് ബാല, എലിസബത്ത് എവിടെയെന്ന് കമന്റ്

മലയാളത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലുടെ ആരാധകരുടെ മനസിൽ ഇടം നേടിയ നടനാണ് ബാല. തമിഴിൽ നിന്ന് വന്ന നടന് മലയാളത്തിൽ നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിവരങ്ങൾ ആരാധകരെ അറിയിക്കാൻ മറക്കാറില്ല. ഇപ്പോഴിതാ താരം പങ്കുവച്ച് പുതിയ പോസ്റ്റുകളാണ് ചർച്ചയാകുന്നത്. മുറപ്പെണ്ണ് കോകിലയുമായുള്ള ഫോട്ടോയാണ് ബാല ഫേസ്ബുക്കിൽ പങ്കുവച്ചത്.

‘എന്റെ ത്യാഗങ്ങൾ ഒന്നും ഭീരുത്വമല്ല. അത് എന്റെ കൃതജ്ഞതയാണ്. 16 വർഷത്തിന് ശേഷം ഞാൻ സമാധാനത്തിലും ദെെവസ്‌നേഹത്തിലും ജീവിക്കുകയാണ്. അതിന്റെ അർത്ഥം ഞാൻ ഭൂതകാലത്തെ മറന്നുവെന്നല്ല’,​ ബാല ഫേസ്‌ബുക്കിൽ കുറിച്ചു.

പിന്നാലെ നിരവധി ആരാധകരാണ് ചോദ്യങ്ങളുമായി രംഗത്തെത്തിയത്. എലിസബത്ത് എവിടെയെന്നായിരുന്നു പലരുടെയും ചോദ്യം. ഗായിക അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ബാല എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. ഇവർ തമ്മിൽ പിരിഞ്ഞെന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. അതിനിടെയാണ് ബാല മുറപ്പെണ്ണിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് വന്ന കമന്റുകൾക്ക് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021ൽ ആയിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം നടന്നത്. 2019ലാണ് അമൃത സുരേഷുമായി ബാല വേർപിരിയുന്നത്. ഇവർക്കൊരു കുട്ടിയുണ്ട്.