ബാലഭാസ്കറുടേ കാറിലേ സ്വർണ്ണ ശേഖരം വീണ്ടും ദുരൂഹത, സ്വർണ്ണ കടത്തിന്റെ കുടിപകയോ അപകടം, വീണ്ടും സി.ബി.ഐ പരിശോധിക്കുന്നു

പ്രകാശൻ പുതിയേരി
ലോക പ്രിസിദ്ധനായ മലയാളി വയലിനിസ്റ്റ് ബാല ഭാസ്കറിന്റെ അപകട മരണം സി.ബി.ഐ അന്വേഷിക്കാൻ ഒരുങ്ങുന്നു. ബാല ഭാസ്കറിന്റേത് അപകട മരണം അല്ലെന്നും അപകടം ആരോ റോഡിൽ മനപൂർവ്വം സൃഷ്ടിച്ചതാണ്‌ എന്നും വീണ്ടും സൂചനകൾ പുറത്ത് വരികയാണ്‌. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട കുടിപകയും, വിദേശത്ത് നിന്നും പരിപാടികൾ കഴിഞ്ഞ് വരുമ്പോൾ ഉള്ള സ്വർണ്ണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും അപകടത്തിനു പിന്നിൽ ഉണ്ടെന്ന് കരുതുന്നു. കൂടാതെ സാമ്പത്തിക വിഷയങ്ങളും ഉണ്ട്. ബാല ഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളും പണം കൊടുക്കാനും ലഭിക്കാനും ആരൊക്കെ എന്ന് ഭാര്യക്ക് പോലും വ്യക്തമായി പറയാൻ കഴിഞ്ഞിട്ടില്ലായിരുന്നു. അത്രക്ക് നിഗൂഢത സാമ്പത്തിക ഇടപാടുകളിലും ഉണ്ടായിരുന്നു

ബാലഭാസ്‌കറിന്റെത് സ്വാഭാവിക അപകടമായിരുന്നില്ലെന്നും തന്റെ മകനെ മനഃപൂര്‍വം ഇല്ലാതാക്കിയതെന്നുമാണ് പിതാവ് സി കെ ഉണ്ണി പറയുന്നത്.സ്വർണ്ണ കടത്ത് കേസിലെ പ്രതി സരിത് അപകട സ്ഥലത്ത് ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ വന്നതോടെ ബാല ഭാസ്കറിന്റെ മരണത്തിനു പിന്നിലും സ്വർണ്ണം കള്ള കടത്തുകാരുടെ കൈകൾ കൂടുതൽ വ്യക്തമാകുന്നു. മകന്റെ മരണം കൊലപാതകം എന്ന പിതാവിന്റെ ആരോപണം ഇപ്പോഴും ശക്തമായി അദ്ദേഹം തന്നെ ഉന്നയിക്കുന്നു. സ്വര്‍ണ കടത്തുമായി ബന്ധമുള്ള ഒരു അന്താരാഷ്ട്ര റാക്കറ്റ് ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ഉണ്ടെന്നാണ് ഉണ്ണി പറയുന്നത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ തന്റെ മകന്റെ മരണത്തിനു പിന്നിലെ സത്യം പുറത്തു വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ പിതാവ്.

മലയാളി സെലിബ്രേറ്റികളുടെ ഗ്രീൻ ചാനലും വിമാന താവളത്തിൽ പരിശോധിക്കാതെ വിടുന്ന പെട്ടികളും ഈ അപകട ( കൊലപാതകം) ത്തിനു കാരണം ആയി

ബാലഭാസ്‌കറിന്റെ മുന്‍ സഹായികളായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന മറ്റൊരു സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ്. അതായത് ബാലഭാസ്കറിന്റെ വിദേശ ഷോകൾ കഴിഞ്ഞ് വരുമ്പോൾ ബാലഭാസ്കറിനൊപ്പം ഗ്രീൻ ചാനലിലൂടെ ഇവർ സ്വർണ്ണം കടത്തുകയായിരുന്നു. സെലിബ്രേറ്റികൾക്ക് വിമാന താവളത്തിൽ പരിശോധന ഇല്ലാത്തതും, അവരുടെ ബാഗേജുകൾ ഗ്രീൻ ചാനലിലൂടെ കടത്തി വിടുന്നതും തന്നെയാണ്‌ ഇതിനെല്ലാം കാരണം.

കേരളത്തിലേ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് അനവധി നടി മാർക്കും മുൻ നിര നടന്മാർക്കും എതിരേ വരെ ആരോപണം ഉയർന്നിട്ടുണ്ട്. 2 നായക നടന്മാരെ വിമാനത്താവളത്തിൽ വയ്ച്ച് കള്ള സ്വർൺനവുമായി പിടികൂടി എങ്കിലും സ്വർണ്ണം ഉപേക്ഷിച്ച് നടന്മാർ കേസിൽ നിന്നും തലയൂരുകയായിരുന്നു. മുമ്പ് നെടുമ്പാശേരി വിമാനത്താവളത്തിൽ വയ്ച്ചായിരുന്നു ഇത് നടന്നത്. സെലിബ്രേറ്റികൾ ഗ്രീൻ ചാനലിലൂടെ സ്വർൺനവും മയക്ക് മരുന്നും വരെ കടത്തുന്നു എന്ന ആരോപണം ഇല്ലാതാക്കാൻ ഇനി എങ്കിലും ഇവരെ സാധാരണക്കാരായി കണ്ട് ഗ്രീൻ ചാനൽ പരിഗണന ഒഴിവാക്കേണ്ടതാണ്‌

ദുരൂഹ അപകട മരണം ഇങ്ങിനെ

ബാല ഭാസ്കർ 2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ഒക്ടോബർ 2-ന് പുലർച്ചെ ഒരുമണിയോടെ ഈ ലോകത്തോട് വിടപറയുകയായിരുന്നു.

ഭാര്യ ലക്ഷി ആരോപണങ്ങളിൽ നിന്നും ആദ്യം മുതൽ ഒഴിഞ്ഞ് മാറുകയോ നിശബ്ദത പാലിക്കുയോ ചെയ്തു, മരണ ശേഷം വിവാദം വേണ്ടാ എന്ന മനസോ അതോ മറ്റ് കള്ള കടത്ത് സംഘങ്ങളുടെ ഭീഷണിയോ

അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനിയും മരണപെട്ടു. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ അവരുടെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ പണവും സ്വര്‍ണവും ഉണ്ടായിരുന്നു എന്നും ഇതെവിടെ പോയി എന്നും വലിയ ചോദ്യങ്ങൾ ഉണ്ടായിരുന്നു.ഭാര്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാൽ ഇതിനെല്ലാം കൃത്യമായ ഉത്തരങ്ങൾ ലഭിച്ചിരുന്നില്ല.

ബാല ഭാസ്കർ അപകടത്തിൽ പെട്ടതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള വെളിപ്പെടുത്തലുകൾക്കും, സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപനങ്ങളും അവഗണിക്കുന്ന വിധവും വിവാദങ്ങൾ ഒഴിവാക്കാനും ആയിരുന്നു അപകടത്തിൽ നിന്നും രക്ഷപെട്ട ഭാര്യ ലക്ഷ്മിയുടെ മൊഴിയും വിശദീകരണവും വന്നത്. അപകടം സംഭവിച്ച ദിവസം വാഹനം ഓടിച്ചിരുന്നത് ബാലുവായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചു പോകുകയാണെന്നും എങ്കില്‍ അദ്ദേഹം പരുക്കുകളോടെയെങ്കിലും തനിക്കൊപ്പം ഉണ്ടായേനെ എന്നും ലക്ഷ്മി പറയുന്നു. ബാലുവിന് പകരം അപകടത്തില്‍ താനായിരുന്നു മരിച്ചതെങ്കില്‍ ഇത്തരം വിവാദങ്ങള്‍ ഉയരില്ലായിരുന്നു എന്നും ലക്ഷ്മി പറഞ്ഞിരുന്നു

കള്ള കടത്തുകാർ തന്റെ മകനെ കരുവാക്കി- പിതാവ്

തന്റെ മകനെ കരുവാക്കി സ്വർണ്ണ കടത്തും കാരിയർമാരും പ്രവർത്തിച്ചതിനെ ചോദ്യം ചെയ്തപ്പോൾ കള്ള കടത്തുകാർ അവനെ വക വരുത്തി എന്നാണ്‌ ബാല ഭാസ്കറിന്റെ പിതാവ് ഉണ്ണിയുടെ വാദം. ഇപ്പോൾ സ്വർണ്ണ കടത്തിൽ എൻ.ഐ എ നടത്തുന്ന അന്വേഷണം തന്റെ മ്മകന്റെ മരണത്തിനു കൂടി ഒരു പക്ഷേ കാരണം കണ്ടെത്താൻ ആകും എന്നും ഈ പിതാവ് കരുതുന്നു.ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് നേരത്തെ തന്നെ രംഗത്ത് വന്നിരുന്ന കലാഭവന്‍ സോബി നടത്തിയ പ്രസ്ഥാവനയാണ്‌ വീണ്ടും ഈ കേസിന്‌ വഴിതിരിവായത്.

കൊലയാളികൾ ഇവരോ- സോബി പറയുന്നു

ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് താന്‍ സരിത്തിനെ കണ്ടിരുന്നുവെന്നാണ് സോബി പറയുന്നത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് സരിത്ത്.അപകട സ്ഥലത്തേക്കെത്തിയതിന് പിന്നാലെ തന്നോട് വണ്ടിയെടുത്ത് പോവാന്‍ ആക്രോശിച്ചുകൊണ്ടിരുന്ന ആള്‍ക്കാര്‍ക്കൊപ്പം നിശബ്ദനായി ഒരാള്‍ നിന്നിരുന്നു. അതുകൊണ്ട് തന്നെ അയാളുടെ മുഖം താന്‍ നന്നായി ഓര്‍ത്തുവച്ചു. എന്നാല്‍ ഡിആര്‍ഐ ചോദ്യം ചെയ്യലിനിടെ കാണിച്ച ചിത്രങ്ങളിലൊന്നും ഇയാള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി പറയുന്നു.ഇത് സത്യം എങ്കിൽ ഇപ്പോഴത്തേ സ്വർണ്ണ കടത്ത് കേസിലെ പ്രതികൾക്ക് ബാല ഭാസ്കറിന്റെ മരണത്തിൽ പങ്കുണ്ട്. അത് അപകറ്റമല്ല എന്നും കൊലപാതകം എന്നും ഇത് സത്യം എങ്കിൽ തറപ്പിച്ച് പറയാനാകും. അപ്പോഴും ഉയരുന്ന ഒരു ചോദ്യം ബാല ഭാസ്കറിന്റെ ഭാര്യ എന്തുകൊണ്ട് ഇത്തരം അവേഷണങ്ങളോട് മുഖം തിരിക്കുന്നു എന്നും പിതാവിന്റെ സംശയങ്ങളേ തള്ളി പറയുന്നു എന്നുമാണ്