ബാലഭാസ്ക്കറിന്റെ മരണത്തിനുപിന്നിലെ സ്വർണ്ണക്കടത്ത് മാഫിയകളുടെ ബന്ധം തെളിയുന്നു

പ്രശസ്ത വയലിനിസ്റ്റി ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് മാഫിയകളുടെ ബന്ധം ഉണ്ടെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മരിക്കുന്നതിന് 8 മാസം മുൻപ് ബാലഭാസ്ക്കറെടുത്ത ഇൻഷൂറൻസ് പോളിസിയെക്കുറിച്ച് സി.ബി.ഐ.യുടെ അന്വേഷണം നടക്കുകയാണ്. ഇൻഷുറൻസ് കമ്പനിയിലെ രണ്ട് ജീവനക്കാരെ സി.ബി.ഐ. ചോദ്യംചെയ്തു. ഇൻഷുറൻസ് പോളിസിയിൽ ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസ് പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോൺ നമ്പറും ഇ-മെയിൽ വിലാസവുമാണ് നൽകിയിരുന്നത്. ഇതാണ് ദുരൂഹതയ്ക്കും സംശയത്തിനും കാരണമായത്. ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെക്കുറിച്ച് സംശയമുണ്ടെന്ന് ബന്ധുക്കൾ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇൻഷുറൻസ് പോളിസിയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം മുറുകുമ്പോൾ തെളിയാതെ കിടന്ന പഴയ കേസുകൾക്കും തുമ്പുണ്ടാകുന്നു. വയലിനിസ്റ്റ് ബാലഭാസ്‌കർ അപകടമരണക്കേസും വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസും സിബിഐ അന്വേഷിക്കുന്നതിലൂടെ ദുരൂഹ കൊലപാതകക്കേസുകളുടേയും ചുരുളഴിയും. പല കൊലപാതകങ്ങൾക്കും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

ബാലഭാസ്‌കർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത് നിസാം ആയിരുന്നു. ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള തിരുവനന്തപുരം സ്വദേശിയായ ഇയാൾ വിമാനത്താവളം വഴി നിരവധി തവണ സ്വർണം കടത്തിയ കേസുകളിലെ ആസൂത്രകനാണ്. തിരുമലയിലും വലിയവിളയിലും താമസിച്ചിരുന്ന നിസാം സ്വർണ്ണ ക്കടത്ത് സംഘത്തിലെ പ്രധാനിയാണ്. വിമാനത്താവളത്തിൽനിന്ന് പലതവണ ഇയാളുടെ ഓട്ടോയിലാണ് കള്ളക്കടത്ത് സാധനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നത്. സംശംയം ഉണ്ടാകാതിരിക്കാനാണ് ഓട്ടോറിക്ഷ ഉപയോഗിച്ചത്.

ബാലഭാസ്‌കർ അപകടത്തിൽപ്പെട്ട സ്ഥലത്തിന്റെ ടവർ ലൊക്കേഷൻ പരിധിയിൽ നിസാം ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കാരണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു.സ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ ചിലരെ കണ്ടെന്നു വെളിപ്പെടുത്തിയ കലാഭവൻ സോബി ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞു. 25 കിലോ സ്വർണം കടത്തിയ കേസിനെത്തുടർന്നു മുങ്ങിയ ഇയാളെ കണ്ടെത്താനായിട്ടില്ല. പിടികൂടാനായാൽ

2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കേറ്റിരുന്നു. മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും നുണ പരിശോധന നടത്തിയത്. അപകടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ പറഞ്ഞതായി സോബി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുള്ളവരാണ് ഇവരെല്ലാം എന്നും സോബി പറഞ്ഞിരുന്നു. ബാലഭാസ്ക്കറിന്റേത് മരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള തെളിവുകളാണ് ഇതിൽ നിന്നും പുറത്തുവരുന്നത്.