നന്നായി ഫുഡ് കഴിക്കുന്ന ആളാണ് ഞാൻ, അതുകൊണ്ട് ഷെഫ് ആകാനാണ് താൽപ്പര്യം- ബിന്ദു പണിക്കുരുടെ മകൾ

സായ് കുമാറും ബിന്ദുപണിക്കരും മലയാള സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്.2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്.സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്.2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്.ബിന്ദു പണിക്കരുടെ കല്യാണി എന്ന് മകളും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

ഡബസ്മാഷ് വീഡിയോകളിലൂടെ ബിന്ദു പണിക്കർക്കൊപ്പം എത്താറുള്ള കല്യാണി ഇതിനകം തന്നെ ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു.കോളേജ് ഡേ പ്രോഗ്രാമിൽ നടി മഞ്ജു വാരിയർ അതിഥിയായി എത്തിയപ്പോൾ മഞ്ജുവിനൊപ്പം നൃത്തം ചെയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ടിക്ടോക് ഇപ്പോൾ ലഭ്യമല്ലെങ്കിലും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. മകൾ മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് കല്യാണിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വന്നത്. ഇപ്പോളിതാ സിനിമയല്ലെ തന്റെ ലക്ഷ്യം മറ്റൊന്നാണെന്ന് തുറന്നുപറയുകയാണ്. നായിക ആവാനാണോ താല്‍പര്യമെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. പക്ഷെ എന്താണെന്ന് എനിക്ക് അറിയില്ല. പ്ലാനിങ് ഒന്നുമില്ല, തട്ടിമുട്ടി അങ്ങനെ പോവുന്നു. ശരിക്കും എന്റെ മനസിലുള്ള ഒരു ആഗ്രഹം ഷെഫ് ആകാനാണ്. നന്നായി ഫുഡ് കഴിക്കുന്നൊരാളാണ് ഞാന്‍. എനിക്കിഷ്ടമുള്ള വഴി ഷെഫാണ്. ഞാന്‍ കുക്കിങ് പരീക്ഷണത്തിന്റെ ആളാണ്. ലോക്ഡൗണില്‍ കൂടുതലായി അടുക്കളയില്‍ കേറാന്‍ പറ്റി. അമ്മയും സായച്ചനുമാണ് എന്റെ പാചകം ആദ്യം ടേസ്റ്റ് ചെയ്യുന്നത്.