ബാഗ്ളൂർ സ്ഫോടനം പ്രതി മുഹമദ് സാബർ അറസ്റ്റിൽ, എൻ ഐ.എ ഓപ്പറേഷൻ

ബെംഗളൂരു സ്ഫോടന കേസിലെ ഭീകരൻ അറസ്റ്റിൽ.പ്രതി മുഹമദ് സാബർ . അറസ്റ്റ് ചെയ്തത് എൻ ഐ.എ ഓപ്പറേഷനിൽ. പ്രതി പിടിയിലായത് ബല്ലായിരിൽ നിന്നും. മുഹമദ് സാബർ ബാഗ്ലൂരിലെ കഫേയിൽ കൂട്ട കൊലപാതകം ലക്ഷ്യമിട്ട് ബോംബുകൾ സ്ഥാപിക്കുകയായിരുന്നു.ബങ്ങളൂരിലെ രമേശ്വരം കഫേയിലാണ്‌ സ്ഫോടനം ഉണ്ടായത്

എൻ ഐ എയുടെ കസ്റ്റഡിയിലാണ്‌ പ്രതി മുഹമസ് സാബർ. ഇയാൾ ആണ്‌ സ്ഫോടനത്തിന്റെ മാസ്റ്റർ ബ്രയിൻ.

പ്രതിയുടെ രേഖാ ചിത്രം നേരത്തേ പുറത്ത് വിട്ടിരുന്നു. തുടർന്ന് ആർട്ടിഫിഷ്യൻ ഇന്റലിജൻസ് അടക്കം കേസിൽ അന്വേഷണത്തിനായി എൻ ഐ എ ഉപയോഗിച്ചു. ആയിര കണക്കിനു പേരേ നിരീക്ഷണത്തിനു വിധേയമാക്കി.

വൈറ്റ്ഫീല്‍ഡ് ഏരിയയിലെ എച്ച്എഎല്‍ പോലിസ് സ്‌റ്റേഷനു സമീപത്തെ കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത്. കഫേയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ കാരണം അജ്ഞാതമാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു. പരിക്കേറ്റവരിൽ മൂന്ന് പേർ കഫേയിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു.

സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുക മാത്രമല്ല, കഫേയുടെ പരിസരത്ത് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഒരു അജ്ഞാതൻ ഒരു ബാഗ് കൊണ്ടുവന്നു, അതിൽ ഒരു വസ്തു പൊട്ടിത്തെറിക്കുകയും കഫേയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഏറെ കാലം കൂടിയാണ്‌ ബാംഗ്ളൂർ സിറ്റിയിൽ ബോംബ് സ്ഫോടനം ഉണ്ടാകുന്നത്. നഗരത്തിൽ അലർട്ട് പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയുടെ പ്രധാന സിറ്റിയാണ്‌ ബാംഗ്ളൂർ.