ബോംബെയ്‌ക്ക് മുംബയും മദ്രാസിന് ചെന്നൈയുമാകാമെങ്കിൽ ഇന്ത്യക്ക് എന്തുകൊണ്ട് ഭാരതമാകാൻ പാടില്ല, ഹരീഷ് പേരടി

ഇന്ത്യയെ ഭാരത് എന്ന് വിശേഷിപ്പിക്കുന്നതിൽ വിവാദം കൊഴുക്കുകയാണ്. ഇന്ത്യയെ ഭാരത് എന്ന് വിശേഷിപ്പിക്കുന്നതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഭരത് അവാർഡ് നിർത്തിയതിനുശേഷവും നേഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു…നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ എന്ന് താരം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.

ബോംബെയ്‌ക്ക് മുംബയും മദ്രാസിന് ചെന്നൈയുമാകാമെങ്കിൽ ഇന്ത്യക്ക് ഭാരതമാകാൻ പാടില്ലത്രെ എന്ന് പറഞ്ഞ നടൻ ഭാരതം ഒട്ടും മോശപ്പെട്ട പേരല്ലെന്നും അത് ഇന്ത്യക്കാരായ ഓരോരുത്തർക്കും വേരുകൾക്ക് കൂടുതൽ ബലം നൽകുമെന്നും വ്യക്തമാക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

‘ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ’…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്…ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ…ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ..ഭരത് അവാർഡ് നിർത്തിയതിനുശേഷവും നേഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു…നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ…വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്..

രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ…അങ്ങിനെയാണെങ്കിൽ അത് ജനാധിപത്യമാവില്ല…കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..ഭാരതം…ഒട്ടും മോശപ്പെട്ട പേരുമല്ല…ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്..???