രാമേശ്വരം കഫേ സ്‌ഫോടനം, പ്രതിയുടെ മാസ്‌കില്ലാത്ത ചിത്രം പുറത്ത്‌

ബാംഗ്ലൂർ രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയുടെ കൂടുതൽ സിസിടിവി
ദൃശ്യങ്ങൾ എൻഐഎ പുറത്തു വിട്ടു .സ്‌കും തൊപ്പിയുമില്ലാതെ ബസില്‍ സഞ്ചരിക്കുന്ന ചിത്രമാണ് ഇപ്പൊ പുറത്തു വരുന്നത് .അതേസമയം സംഭവം സാമ്യം ഇയാൾ ഉപയോഗിച്ച തൊപ്പി പിന്നീട് ഉപേക്ഷിച്ചിരുന്നു ഇതിപ്പോൾ NIA കണ്ടെത്തിയിരിക്കുകയാണ്.സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് കഫേയില്‍നിന്ന് പുറത്തുകടക്കുമ്പോഴുള്ള വേഷമല്ല, പുറത്തെത്തിയ പുതിയചിത്രത്തിലുള്ളത്. സ്‌ഫോടനത്തിനു ശേഷം ഇയാള്‍ വസ്ത്രം മാറിയിരിക്കാമെന്നാണ് സൂചന.

മാര്‍ച്ച് ഒന്നിനാണ് കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം ഉണ്ടാകുന്നത്. സംഭവത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ കഫേയില്‍നിന്ന് നൂറ് മീറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പില്‍ ബസ് ഇറങ്ങുന്നതും ശേഷം കഫേയിലേക്ക് വരുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു.

കേസ് അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ഇയാളേക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പത്തുലക്ഷം രൂപ ആണ് പ്രതിഫലമായി ദേശീയ അന്വേഷണ ഏജന്‍സി പ്രഖയാപിച്ചിരിക്കുന്നത് .ഈ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് ഉച്ചയ്ക്ക് 12.56-നായിരുന്നു സ്ഫോടനമുണ്ടായത്. 11.30-ഓടെ എത്തിയ പ്രതിയെന്ന് സംശയിക്കുന്ന ഇയാൾ കഫേയില്‍നിന്ന് റവ ഇഡ്‌ലി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇയാള്‍ കടയിലേക്ക് വരുന്നതടക്കം 86 മിനിറ്റിനുള്ളിലാണ് സംഭവം നടക്കുന്നത്. 11.30-ന് കടയിലെത്തിയ ഇയാള്‍ 11.38-ഓടെയാണ് റവ ഇഡ്‌ലി ഓര്‍ഡര്‍ ചെയ്തത്.

11.44-ഓടെ ഇയാള്‍ വാഷ്‌ ഏരിയയില്‍ എത്തുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ബാഗ് ഇവിടെ ഉപേക്ഷിക്കുന്നു.11.45-ഓടെയാണ് ഇയാള്‍ കഫേ വിട്ടുപോകുന്നത്. ഫൂട്പാത്തിലൂടെ നടക്കുന്നതിന് പകരം ഇയാള്‍ റോഡിലൂടെയാണ് തിരിച്ചുപോവുന്നത്. ഇത് സി.സി.ടി.വി. ക്യാമറയില്‍ പെടാതിരിക്കാനാണെന്നാണ് കരുതുന്നത്. പിന്നാലെ 12.56-ഓടെ സ്‌ഫോടനമുണ്ടാകുകയായിരുന്നു.
ഈ സംഭവത്തിൽ പ്രതിയുടെ ദൃശ്യങ്ങള്‍ പരിസരത്തെ സി.സി.ടി.വിയില്‍ നിന്നും ലഭിച്ചിരുന്നു. ഏകദേശം 28നും 30നുമിടയില്‍ പ്രായം തോന്നിക്കുന്ന ആളെയാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടത്.

അതിനാൽ തന്നെ അജ്ഞാതനായ ഈ പ്രതിയെ കുറിച്ച് വിവരം കൈമാറുന്നവർത്ത് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). വിവരം കൈമാറുന്നവരെക്കുറിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അന്വേഷണ ഏജൻസി അറിയിച്ചു. മാർച്ച് നാലിനായിരുന്നു കേസിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍.ഐ.എ കൈമാറിയത്.. ഉച്ച സമയത്ത് ഹോട്ടലിലെത്തിയ പ്രതി ഭക്ഷണത്തിനായി കൂപ്പണ്‍ വാങ്ങിയെങ്കിലും കഴിക്കാതെ ഹോട്ടലില്‍ നിന്ന് ഇറങ്ങി പോകുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.