കുഞ്ഞിന്റെ അച്ഛനെ അവനെ കാണിക്കാറില്ലെന്ന് ലക്ഷ്മി, നിശ്ചയിച്ച വിവാഹം മുടങ്ങിയെന്ന് മജ്‌സിയ

മുന്‍ സീസണുകള്‍ പോലെ തന്നെ ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നും സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആദ്യത്തെ രണ്ട് ദിവസം പിന്നിടുമ്പോഴും ഓരോരുത്തരും ശക്തമായ മത്സരം കാഴ്ച വെയ്ക്കും എന്ന സൂചന തന്നെയാണ് പുറത്തെത്തുന്നത്. മലയാളികള്‍ക്ക് അത്ര സുപരിചിതര്‍ അല്ലാത്തവരും മത്സരാര്‍ത്ഥികള്‍ ആയി എത്തിയിട്ടുണ്ടെങ്കിലും മത്സരം ശക്തമാകുമെന്ന് കാര്യത്തില്‍ തര്‍ക്കമില്ല.

ഈ സീസണില്‍ ആദ്യമായി ക്യാപ്റ്റന്‍സി ടാസ്‌കില്‍ വിജയിച്ചത് ഭാഗ്യലക്ഷ്മിയായിരുന്നു. ലക്ഷ്മി ജയനുമായിട്ടുള്ള മത്സരത്തില്‍ നിന്നും മറ്റ് മത്സരാര്‍ത്ഥികളുടെ താത്പര്യ പ്രകാരമാണ് ഭാഗ്യലക്ഷ്മിക്ക് ആദ്യ അവസരം ലഭിച്ചത്. രണ്ടാം ദിവസം മജ്‌സിയയ്ക്ക് ഒപ്പമാണ് ഭാഗ്യലക്ഷ്മി സംസാരിച്ചത്. മജ്‌സിയ വിവാഹതിയാവുന്നില്ലേ എന്നതിനെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്.

2018 ല്‍ എനിക്ക് വിവാഹനിശ്ചയം നടത്തിയിരുന്നു. പക്ഷേ അത് മുടങ്ങി പോയെന്ന് മജ്‌സിയ വെളിപ്പെടുത്തുന്നു. ആദ്യം ഭയങ്കര സപ്പോര്‍ട്ടീവ് ആയിരുന്നു. പിന്നെ പിന്നെ ഞാന്‍ ഉയരങ്ങളിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ അവന് ഈഗോ വര്‍ക്ക് ചെയ്തു. ഇതോടെ നീ അവിടെ പോകണ്ട, ഇവിടെ പോകണ്ട എന്ന് പറയാന്‍ തുടങ്ങി. ഒടുവില്‍ ആ ബന്ധം വേണ്ടെന്ന് ഞാന്‍ പറഞ്ഞതോടെ വീട്ടുകാരും അങ്ങനൊരു തീരുമാനത്തില്‍ എത്തി.-മജ്‌സിയ പറഞ്ഞു.

ഇനി കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. അതിന് മുന്‍പ് ചില മാറ്റങ്ങള്‍ വരുത്താനുണ്ട്. ഇനിയൊരു കുഞ്ഞ് ഉണ്ടായാല്‍ അത് വിഷമിപ്പിക്കുന്ന അവസ്ഥ ഉണ്ടാവരുത്. കുഞ്ഞിന്റെ അച്ഛനെ അവനെ കാണിക്കാറില്ല.- ലക്ഷ്മിയും പറഞ്ഞു.