തന്നെകൊണ്ട് നടക്കാത്തത് വേറെയാളുകളെ വെച്ച് ചെയ്യിക്കുകയാണ്, പിന്നില്‍ വലിയ കളികള്‍, ഭാഗ്യലക്ഷ്മി പറയുന്നു

നടി മഞ്ജു വാര്യരെ ശല്യം ചെയ്തുവെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നടന്ന് ശല്യം ചെയ്യുകയും സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് മഞ്ജു നല്‍കിയ പരാതിയിലുള്ളത്. ഭീഷണിപ്പെടുത്തല്‍, ഐടി വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് സനലിനെതിരെ കേസെടുത്തിരിക്കുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് കലാകാരിയുമായ ഭാഗ്യലക്ഷ്മി.

സോഷ്യല്‍ മീഡിയയിലൂടെ ഇത്തരമൊരു ആരോപണം വന്നപ്പോള്‍ ഞാന്‍ മഞ്ജുവിനെ ബന്ധപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ടേയെന്ന് ചോദിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത് എന്തെങ്കിലും പറയട്ടെ ചേച്ചി എത്രയാന്ന് വെച്ചാണ് ഓരോരുത്തര്‍ക്കെതിരെ കേസ് കൊടുക്കുകയെന്ന്. അത്തരമൊരു മാനസികാവസ്ഥയിലായിരുന്നു അവര്‍. അപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാവരുത്. ഇതിനൊക്കെ നീ തന്നെ ശക്തമായി പ്രതികരിക്കണം.

നമ്മുക്കാര്‍ക്കും തന്നെ ഇത്തരം വിഷയത്തില്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നൊക്കെ ഞാന്‍ പറഞ്ഞ് കൊടുത്തിരുന്നു. അയാള് തന്നെ പറഞ്ഞിരുന്നല്ലോ മഞ്ജുവാര്യരോട് ഇയാള്‍ക്ക് പ്രണയമായിരുന്നെന്ന്, താന്‍ ആഗ്രഹിച്ച ഒരാളെ കിട്ടാതാകുമ്പോള്‍ എന്ത് വൃത്തിക്കേടും പറയുക എന്നുള്ളത് പൊതുവെ സമൂഹത്തില്‍ കാണുന്ന പ്രവണതയാണല്ലോ. സനല്‍ കുമാര്‍ ശശിധരനും അതില്‍ നിന്ന് വ്യത്യസ്തമൊന്നുമല്ല. ആഗ്രഹിച്ചത് പോലെ ഒരു കാര്യം നടന്നില്ലേങ്കില്‍ അത് പെണ്ണാണെങ്കില്‍ പെണ്ണിനെ കുറിച്ച് ഏറ്റവും മോശമായ രീതിയില്‍ എളുപ്പത്തില്‍ പറഞ്ഞ് പരത്തുക പലരുമായി ബന്ധം എന്ന തരത്തിലുള്ള കുപ്രചരണം’.

പ്രശസ്തയായ പെണ്ണാണെങ്കില്‍ ഇത്തരം പ്രചരണങ്ങള്‍ കുറച്ച് പേര്‍ ശ്രദ്ധിക്കും. തനിക്കാക്കി ബെഡക്കാക്കുകയെന്നതാണ് രീതി. ഇതിന് പിന്നില്‍ ഒരുപാട് പേരുടെ കളികളുണ്ട്. തന്നെകൊണ്ട് നടക്കാത്തത് വേറെയാളുകളെ വെച്ച് ചെയ്യിക്കുകയെന്നതൊക്കെയുണ്ട് ഇതിന് പിന്നില്‍. ഒരു സ്ത്രീ മഞ്ജുവിനേയും അതിജീവിതയേയുമെല്ലാം വളരെ മോശം രീതിയില്‍ പറയുന്നുണ്ട്. ഇതൊക്കെ പറയാന്‍ ഇവര്‍ക്കുള്ള ധൈര്യം ഇവിടുത്ത സൈബര്‍ നിയമങ്ങള്‍ അത്ര ശക്തമല്ലാത്തത് കൊണ്ടാണ്’, ഭാഗ്യലക്ഷ്മി ഒരു മാധ്യമ ചര്‍ച്ചയില്‍ പറഞ്ഞു.