നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ, ഭാമയുടെ ഭർത്താവിന്റെ പോസ്റ്റ് വൈറാലാവുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ മുന്നിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങി. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. അരുൺ ആണ് ഭാമയുടെ ഭർത്താവ്.

കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. താരം വിവാഹമോചിതയാകാന്‍ തയ്യാറെടുക്കുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സോഷ്യല്‍മീഡിയ പേജില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെയാണ് സംശയങ്ങള്‍ തുടങ്ങിയത്. തന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും ഭാമ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്.

ശേഷം പേരില്‍ മാറ്റം വരുത്തി വെറും ഭാമ എന്ന് മാത്രമാക്കി. ഇപ്പോള്‍ ഭാമയുടെ സോഷ്യല്‍മീഡിയ പേജില്‍ മകള്‍ക്കൊപ്പമുള്ള കുറച്ച് ചിത്രങ്ങളും ഭാമയുടെ ഒറ്റയ്ക്കുള്ള ചില പോട്രേറ്റുകളും മാത്രമാണുള്ളത്. 2020ല്‍ ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’ എന്നാണ് അരുണ്‍ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍. ‘ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’ എന്നാണ് അരുണ്‍ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍.

2021 മാർച്ച് 12നാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് ജനിക്കുന്നത്. എന്നാൽ കുഞ്ഞ് ജനിച്ച് കുറച്ച് നാൾ കഴിഞ്ഞിട്ടാണ് മകൾ ജീവിതത്തിലേയ്ക്ക് കടന്നു വന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ‘മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച് കൊണ്ടാണ് പുതിയ അതിഥി ജനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്.