കന്നഡയിലെ എന്റെ ആദ്യ നായകൻ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹനടൻ, പുനീതിന് അനുശോചനമറിയിച്ച് ഭാവന

പ്രശസ്ത കന്നട നടൻ പുനീത് രാജ് കുമാർ ഹൃദയാഘാത0 മൂലം അന്തരിച്ചതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും. 46 വയസ്സായിരുന്നു. ഉച്ചയോടെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു അന്ത്യം.

പുനീത് രാജ്കുമാറിന്റെ മരണത്തിൽ അനുശോചനമറിയിച്ച് ഭാവന. കന്നഡയിലെ തന്റെ ആദ്യത്തെ നായകന്റെ പുഞ്ചിരിക്കുന്ന മുഖം മാത്രമേ മനസിൽ ഉണ്ടാകൂ എന്ന് ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പുനീതിന് ഒപ്പമുള്ള വീഡിയോയും ഭാവന പങ്കുവച്ചിട്ടുണ്ട്.ഭാവനയുടെ വാക്കുകൾ ‘എപ്പോഴും പുഞ്ചിരിച്ചുകൊണ്ടാണ് എന്റെ ഹൃദയത്തിലും മനസിലും നിങ്ങൾ ഉണ്ടാവുക. കന്നഡയിലെ എന്റെ ആദ്യ നായകൻ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹനടൻ. മൂന്ന് സിനിമകളിൽ നിങ്ങളോടെപ്പമുള്ള നല്ല നിമിഷങ്ങൾ എന്നും എന്നോടൊപ്പം നിലനിൽക്കും’.

വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ 11.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുനീതിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് ആദ്യം മുതലേ പുറത്തുവന്നത്. താരത്തിന്റെ മരണ വാർത്തയറിഞ്ഞ് ആരാധാകർ ആശുപത്രിയ്‌ക്ക് മുൻപിൽ തടിച്ചുകൂടിയിട്ടുണ്ട്.

കന്നട സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് പുനീത് കുമാർ. ഏപ്രിലിൽ പുറത്തിറങ്ങിയ യുവരത്നയാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം