എന്റെ സാന്ന്യധ്യം പിണറായി തിരിച്ചറിഞ്ഞു, നോക്കി ചിരിച്ചു, എഴുനേറ്റ് നിന്ന സംഭവത്തിൽ വിശദീകരണവുമായി ഭീമൻ രഘു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവൻ സമയവും എഴുന്നേറ്റ് നിൽക്കുന്ന ഭീമൻ രഘുവിന്റെ വീഡിയോ സൈബറിടങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോളിതാ സംഭവത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് നടൻ ഭീമൻ രഘു. സ്വകാര്യ മാധ്യമത്തോടായിരുന്നു വെളിപ്പെടുത്തൽ.

എഴുന്നേറ്റ് നിന്നാൽ എന്താണ് കുഴപ്പം. മുതിർന്ന അല്ലെങ്കിൽ നമ്മൾ ആദരിക്കുന്ന ഒരു വ്യക്തിയെ കണ്ടാല് ‍ എഴുന്നേറ്റ് നിൽക്കണമെന്നാണ് ഞാൻ പഠിച്ചത്. അദ്ദേഹം വന്നപ്പോൾ തന്നെ കാലിൽ മുകളിൽ കാലുകയറ്റിയിരുന്ന ഞാൻ നോർമലായി ഇരുന്നു. കൂടാതെ അദ്ദേഹം എന്നെ നോക്കി ചിരിച്ചു. എൻറെ സാന്നിധ്യം അവിടെയുണ്ടെന്ന് അദ്ദേഹത്തിന് മനസിലായി.

ആൾക്കാർ ഇതിനെ ട്രോൾ ചെയ്യുന്ന കാര്യത്തിൽ പരാതിയൊന്നും ഇല്ല. അത് നല്ല കാര്യം അല്ലെ. അത് കൊണ്ട് ഈ സംഭവം എത്ര സ്ഥലത്താണ് എത്തിയത്. എന്നും അച്ഛനും അമ്മയെ ആദരിക്കുന്ന സംസ്കാരമാണ് എൻറെത്. അദ്ദേഹത്തിൻറെ സംസാരം കേട്ടപ്പോൾ എൻറെ അച്ഛൻ സംസാരിക്കുന്നത് പോലെ തോന്നി അത് കൊണ്ട് എഴുന്നേറ്റു. അത് പ്രിപ്പേയർ ചെയ്ത് വന്ന് ചെയ്തതൊന്നും അല്ല. അപ്പോൾ തോന്നി അത് ചെയ്തു.

ഒരു പദവിക്ക് വേണ്ടിയാണ് നിന്നത് എന്ന വിമർശനം ശരിയല്ല. ഞാൻ ചോദിച്ചാൽ പദവി ലഭിക്കും പക്ഷെ അതിനൊന്നും ആഗ്രഹമില്ല. അതിൻറെ പേരിൽ കളിയാക്കിയാൽ സന്തോഷമാണ്.എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്ന് എനിക്ക് തോന്നിയില്ല. കാരണം ഒരോരുത്തരുടെയും ചിന്തയല്ലെ
നാൽപ്പത് കൊല്ലമായി സിനിമയിൽ ഉള്ള എന്നെ ലോകത്ത് എവിടെ പോയാലും ആളുകൾ തിരിച്ചറിയും. അതിനാൽ തന്നെ ഞാൻ ശ്രദ്ധയാകർഷിക്കാൻ വേണ്ടിയാണ് ഇത് ചെയ്തത് എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല. അതേ സമയം ഇനിയും മുഖ്യമന്ത്രിയുടെ പരിപാടിക്ക് പോയാൽ എഴുന്നേറ്റ് നിൽക്കുമോ എന്ന് പറയാൻ സാധിക്കില്ല. അതെല്ലാം അന്നത്തെ സാഹചര്യം പോലെയിരിക്കും.

പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിച്ച 15 മിനുട്ട് ഒറ്റ നിൽപ്പിൽ കൈകെട്ടി നിൽക്കുന്ന ഭീമൻ രഘുവിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. നിൽപ്പിൻറെ കാരണം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നായിരുന്നു ഭീമൻ രഘുവിന്റെ മറുപടി.