നമ്മളുടെ വിഷമങ്ങളും സങ്കടങ്ങളുമൊക്കെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളാണ് സുരേഷ് ഗോപി- ബിജു പപ്പൻ

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങിയ നടനാണ്ശ്രദ്ധേയനായ താരമാണ് ബിജു പപ്പൻ. . ഇപ്പോഴിതാസുരേഷ് ​ഗോപിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് ‘ഇപ്പോൾ എവിടെ പോയാലും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അത് സിനിമയിലൂടെയാണ്. ഒരുപക്ഷെ ഒരു കോടീശ്വരൻ റോഡിൽ കിട്ടന്നാൽ ആരും തിരിഞ്ഞു നോക്കില്ല. ഞാനൊരു കലാകാരനായത് കൊണ്ടാണ് എല്ലാവർക്കും എന്നോട് ഈ സ്നേഹം. ചെയ്ത സിനിമയിലൂടേയും കഥാപത്രത്തിലൂടേയും പ്രേക്ഷകരുടെ ഇടയ്ക്ക് അറിയപ്പെടുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്’,

സുരേഷ് ഗോപിയുമായി വളരെ നല്ല അടുപ്പമാണുള്ളത്. അദ്ദേഹത്തെ എപ്പോൾ വേണമെങ്കിലും വിളിക്കുകയും സംസാരിക്കുകയും ചെയ്യാം. എനിക്ക് മാത്രമല്ല എല്ലാവർക്കും അങ്ങനെ തന്നെയാണ്. എല്ലാവരുടേയും വിവരങ്ങൾ അന്വേഷിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ അദ്ദേഹത്തന് വലിയ താൽപര്യമാണ്’ നമ്മളുടെ വിഷമങ്ങളും സങ്കടങ്ങളുമൊക്കെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളാണ് സുരേഷ് ഗോപി. ഒരു വിഷമം വിളിച്ച് പറഞ്ഞാൽ അദ്ദേഹം കഴിയുന്നത് പോലെ സഹായിക്കും. അദ്ദേഹത്തിന്റെ നല്ല മനസ്സാണ് ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായത്.

പോത്തൻവാവ, ചിന്തമണി കൊലക്കേസ്, ബാബ കല്യാണി, പതാക, ടൈം, മാടമ്പി, ദ്രോണ,കസബ, ഓഗസ്റ്റ് 15 എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്