പഠിക്കാൻ പോകാനാണെന്നാണ് എന്നോട് പറഞ്ഞത്, ലച്ചു സീരിയലിൽ നിന്ന് പിന്മാറാനുള്ള കാരണത്തെക്കുറിച്ച് ബാലു

ഉപ്പും മുളക് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ സ്നേഹം കവർന്ന താരമാണ് ലെച്ചു എന്ന ജൂഹി റുസ്തഗി. യഥാർത്ഥ പേര് ജൂഹിയെന്നാണെങ്കിലും ആരാധകർ ലച്ചുവെന്നാണ് താരത്തെ പൊതുവേ വിളിക്കാറുള്ളത്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് മലയാളി മനസ്സുകളിൽ ഉപ്പും മുളകും ഇടം പിടിച്ചത്. ടെലിവിഷനിൽ മാത്രമല്ല യൂടൂബിലും ഉപ്പും മുളകിന് കാഴ്ചക്കാർ ഏറെയാണ്. തന്റെ ഇൻസ്റ്റ ഗ്രാം അക്കൌണ്ടിലൂടെ ജൂഹി ഷെയർ ചെയ്യുന്ന വിശേഷങ്ങൾ മിനുട്ടുകൾക്ക് അകമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പരമ്പരയിൽ നിന്ന് താരം പിന്മാറിയെങ്കിലും ഇപ്പോഴും താരത്തിന് ആരാധകർ നിരവധി ആണ്. പിന്നീട് ആയിരം എപ്പിസോഡിലേക്ക് എത്തിയതിന് പിന്നാലെയായാണ് ലെച്ചുവിന്റെ വിവാഹവും ആഘോഷമായി നടത്തിയ വാർത്തകളും വിവാദവും വന്നത്. ഇതിനു പിന്നാലെയായി പരമ്പരയിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം. ഇതിനിടെ ഡോ. റോവിനുമായി താൻ പ്രണയത്തിലാണെന്ന് ജൂഹി പറഞ്ഞിരുന്നു.

അഞ്ച് കുട്ടികളുടെ അച്ഛനായി സീരിയലിൽ വേഷമിടുന്ന ബാലു വിശേഷങ്ങൾ പങ്കുവെക്കുകയാണ്. ബിജു പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലുവാണ്. ലക്ഷ്മിയാണ് ബിജുവിന്റെ ഭാര്യ. ഗൗരിയാണ് ഏക മകൾ. ഇപ്പോൾ ലച്ചുവായി വേഷമിടുന്ന ജൂഹി റസ്‌തോഗി സീരിയലിൽ നിന്നും മുൻമാറാനുണ്ടായ കാരണത്തെക്കുറിച്ച്‌ ബിജുസോപാനം മനസ്സ് തുറന്നിരിക്കയാണ്.

ലച്ചു സീരിയലിൽ നിന്നും പിന്മാറിയതിനെക്കുറിച്ച്‌ തനിക്ക് വ്യക്തമായ ധാരണയില്ല പഠിക്കാൻ പോകണം എന്നാണ് തന്നോട് പറഞ്ഞതെന്നും ബാലു പറയുന്നത്. പഠിക്കാൻ പോകാൻ ആണെങ്കിൽ അത് നല്ല കാര്യം ആണെന്ന് ബാലുവും പറയുകയായിരുന്നു. താൻ അങ്ങനെയാണ് അറിഞ്ഞതെന്നും. താൻ അതിനെക്കുറിച്ച്‌ കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ലെന്നും എല്ലാവരും വ്യക്തികളാണെന്നും അതുകൊണ്ട് അവരുടെ തീരുമാനം ആണെന്നും താരം പറയുന്നു. പൊതുവെ താൻ ഒരു കാര്യത്തെക്കുറിച്ചും കൂടുതൽ ചോദിക്കാൻ പോകാറില്ലെന്നും ബാലു പറയുന്നു.