ടിക്കറ്റ് വില്‍പ്പന കുറഞ്ഞത് ‘ശബരിമല’ എന്ന മുടന്തൻ ന്യായവുമായി ബിനീഷ് കോടിയേരി

തിരുവനന്തപുരം. കാര്യവട്ടത്ത് ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിൽ ടിക്കറ്റ് വില്‍പ്പന കുറഞ്ഞത് ശബരിമല സീസൺ ആയതിനാലാണെന്ന ന്യായവാദവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. ശബരിമലയിലെ മകരവിളക്ക് ശനിയാഴ്ച സമാപിച്ചിരുന്നു. ക്രിക്കറ്റ് ഏകദിനം ഞായറാഴ്ചയാണ് നടന്നത്. പിന്നെ എങ്ങിനെയാണ് ശബരി മല സീസണ്‍ ഏകദിന ക്രിക്കറ്റ് ടിക്കറ്റ് വില്‍പനയെ ബാധിക്കുന്നതെന്ന് അറിയില്ലെന്നും ബിനീഷ് കോടിയേരി.

ടിക്കറ്റ് വില്‍പ്പന കുറഞ്ഞതിനെ പാട്ടി പറയുമ്പോൾ ടിക്കറ്റിന്റെ നിരക്ക് കൂട്ടിയത് പരാമർശിക്കാതെയാണ് ബിനീഷിന്റെ അഭിപ്രായ പ്രകടനം ഉണ്ടായത്. അമ്പത് ഓവര്‍ മത്സരമായതുകൊണ്ടാണ് ആളുകള്‍ വരാതിരിക്കുന്നതായും, അത്രയും മണിക്കൂറുകള്‍ ഇരിക്കാന്‍ ആളുകൾക്ക് താല്‍പര്യമില്ലെന്നാണ് ടിക്കറ്റ് വില്‍പ്പനയിലെ മന്ദഗതി കാണിക്കുന്നതെന്നും ബിനീഷ് പറയുകയുണ്ടായി. കാണികൾക്ക് ആലസ്യമെന്നും പകുതിയോളം കാണികളെങ്കിലും കളി കാണാൻ എത്തുമെന്ന് പ്രതീക്ഷിച്ചുവെന്നും ബിനീഷ് പറഞ്ഞിരിക്കുന്നു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിനത്തിന്‍റെ ടിക്കറ്റ് വില്‍പ്പന കുറഞ്ഞുവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും ആരോപിക്കുകയുണ്ടായി. 40000 സീറ്റുകള്‍ ഉള്ള സ്റ്റേഡിയത്തിലെ ആറായിരത്തിലധികം ടിക്കറ്റുകള്‍ മാത്രമാണ് വിൽപ്പന നടന്നത്.