ബിനോയി കോടിയേരിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പോലീസ് കുടുംബത്തോട് ; ഉടന്‍ അറസ്റ്റ് ചെയ്തേക്കും

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ബിഹാര്‍ സ്വദേശിനി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ തയ്യാറെടുത്ത് പോലീസ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇന്നലെ കണ്ണൂരില്‍ എത്തിയിരുന്നു.

ബിനോയിക്കെതിരെയുള്ള തെളുവുകള്‍ ശേഖരിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ എത്തിയതെന്നാണ് സൂചന. ഫോണ്‍ രേഖകളും ചിത്രങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് പോലീസിനു കൈവശമുള്ളത്.
അതേസമയം ബിനോയിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പോലീസ് കോടിയേരിയിലുള്ള കുടുംബത്തെ ബോധ്യപ്പെടുത്തി. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു.

ബിനോയിയെ അറസ്റ്റ് ചെയ്യാനാണ് മുംബൈ പോലീസ് കണ്ണൂരില്‍ എത്തിയത്. എന്നാല്‍ ബിനോയിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ബിനോയിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയ് ഒളിവില്‍ പോയെന്നാണ് നിഗമനം.

ബി​നോ​യ്​ കോ​ടി​യേ​രിക്കെതിരെ ശക്തമായ രേ​ഖ​ക​ളും ഫോ​ട്ടോ​ക​ളും തെ​ളി​വു​ക​ളാ​യി ഉ​ണ്ടെ​ന്ന്​ പ​രാ​തി​ക്കാ​രിയായ യുവതി വ്യക്തമാക്കി. ഇ​വ​യി​ല്‍ ചി​ല​ത്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന ഓ​ഷി​വാ​ര പൊ​ലീ​സി​ന്​ കൈ​മാ​റി​യ​താ​യും അ​വ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഇ​തു​സം​ബ​ന്ധി​ച്ച്‌​ പൊ​ലീ​സ്​ പ്ര​തി​ക​രി​ച്ചി​ല്ല. കു​ഞ്ഞി‍ന്റെ പി​താ​വ്​ ബി​നോ​യ്​ ആ​ണെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട പ​രാ​തി​ക്കാ​രി​ തെ​ളി​യി​ക്കാ​ന്‍ ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന​ക്ക്​ ​ത​യാ​റാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി. കു​ഞ്ഞി‍ന്റെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലും പാ​സ്​​പോ​ര്‍​ട്ടി​ലും പി​താ​വി‍​ന്റെ പേ​ര്​ ബി​നോ​യി​യു​ടേ​താ​ണെ​ന്നും പ​രാ​തി​ക്കാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു.