ബിഷപ്പ് ഫ്രാങ്കോ കേസിൽ നിർണ്ണായക കരുനീക്കം, പ്രോസിക്യൂഷൻ ദുർബലമായാൽ കേസ് തീരും, വിടുതൽ നൽകിയ ഹർജി ഇന്ന് പരി​ഗണിക്കും

സഭക്കകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനം. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതി ആകെ ഞെട്ടിച്ചിരുന്നു. വിടുതൽ ഹർജി ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ഹൈക്കോടതിയിൽ നൽകിയ വിടുതൽ ഹർജി ഇന്ന് പരി​ഗണിക്കും.ബിഷപ്പ് ഫ്രാങ്കോ കേസിൽ നിർണ്ണായക കരുനീക്കം, പ്രോസിക്യൂഷൻ ദുർബലമായാൽ കേസ് തീരും. തന്നെ വെറുതേ വിടണം എന്ന് അപേക്ഷയുമായി ഫ്രാങ്കോ മെത്രാൻ, സർക്കാർ വക്കീൽ ദുർബല വാദം നടത്തിയാൽ ഫ്രാങ്കോ രക്ഷപെടും

ബലാത്സംഗം ചെയ്‌തെന്ന കേസിൽ തനിക്കെതിരെ ഒരു തെളിവുകൾ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വിടുതൽ ഹർജിയിലെ വാദം. ഇതിനാൽ വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാണ് ഫ്രാങ്കോ കോടതിയെ സമീപിച്ചത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് കോട്ടയം അഡി ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച്‌ സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാൽ, കൃത്യമായ തെളിവുകളുണ്ടെന്നും, ഇതിൻറെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. 2018 ജൂൺ 26 നാണ് കുറവിലങ്ങാട് സെൻറ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയത്. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അറസ്റ്റിലായ ഫ്രാങ്കോയ്ക്ക് 25 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.