അഞ്ചിൽ നാലും ബിജെപിക്ക്, യുപി, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ നിലനിർത്തി

വൻ ഭൂരിപക്ഷത്തോടെ ബിജെപി ഇപ്പോൾ മിന്നുന്ന വിജയം രാജ്യത്തു കാഴ്ച വച്ചിരിക്കുക്കുകയാണ്. ഇന്ത്യ തൂത്തുവരുന്ന തരംഗമാണ് ഇപ്പോഴും ബിജെപിക്കുള്ളത്. അഞ്ചിൽ നാലും നേടി 99 ശതമാനം വിജയം നേടിയിരിക്കുകയാണ് ബിജെപി .ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവാ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ആണ് ബിജെപി ചരിത്രവിജയം നേടിയിരിക്കുന്നത്,ഉത്തര്‍പ്രദേശില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, നേതാക്കള്‍ക്കും, ജനങ്ങള്‍ക്കും യോഗി ആദിത്യനാഥ് നന്ദി അറിയിച്ചു.

ബിജെപി മുന്നോട്ട് വച്ച ആശയങ്ങള്‍ ജനം സ്വീകരിച്ചു. അണികളുടെ പ്രയത്‌നമാണ് തുടര്‍ഭരണം സാധ്യമാക്കിയത്. ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനം ആക്കുമെന്നും യോഗി പറഞ്ഞു. ഒരുലക്ഷത്തില്‍പ്പരം വോട്ടിനാണ് ഗൊരഖ്പൂരില്‍ യോഗി ആദിത്യനാഥിന്റെ വിജയം.

403 അസംബ്ലി സീറ്റുകളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 202 സീറ്റുകളാണ് വേണ്ടത്. യുപിയില്‍ ഭരണം ഉറപ്പിച്ചാണ് ബിജെപിയുടെ മുന്നേറ്റം. 1985ന് ശേഷം തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും യോഗി ആദിത്യനാഥ്. ഗോവയിലെ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് ബിജെപി.40 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന മത്സരത്തിൽ 20 സീറ്റുകളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയിച്ചത്.

പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് 11 ഇടത്ത് മാത്രമാണ് വിജയിച്ചത്.കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കൂടി മാത്രമുള്ള ബിജെപിക്ക് പിന്തുണയുമായി സ്വതന്ത്രരും എത്തിയിരിക്കുകയാണ്.ഗോവയിലെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ സാധിക്കാതിരുന്നതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ബിജെപി വിരുദ്ധ വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്കും ആം ആദ്മിയും പാര്‍ട്ടിയിലേക്കും വിഭജിച്ചുപോയതും കോണ്‍ഗ്രസിന് വിനയായി. തൃണമൂലും ആം ആദ്മി പാര്‍ട്ടിയും ശക്തമായി കളത്തിലിറങ്ങിയപ്പോഴും മനോഹര്‍ പരീക്കറിന്റെ കീഴില്‍ ഏകീകരിക്കപ്പെട്ട ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് അധികം വിള്ളലുണ്ടാക്കാനായില്ല. 60 ശതമാനം വരുന്ന ഹിന്ദു വോട്ടുകളില്‍ കണ്ണുനട്ട് ഗോദയിലിറങ്ങിയ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുമില്ല.

പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും കഴിഞ്ഞ തവണ കോണ്‍ഗ്രസില്‍നിന്ന് വിജയിച്ച 17 സ്ഥാനാര്‍ഥികളില്‍ 15 പേരും പാര്‍ട്ടിവിട്ട രാഷ്ട്രീയ സാഹചര്യവും കോണ്‍ഗ്രസിന് തിരിച്ചടിയായി. എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ടതിന് ശേഷം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനും കോണ്‍ഗ്രസിന് സാധിച്ചില്ലെന്നാണ് ജനവിധി വ്യക്തമാക്കുന്നത്. നേരത്തെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായി സഖ്യത്തിലായതും പരീക്കറുടെ മരണത്തോടെ ബിജെപിയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ തുണയ്ക്കുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയും അസ്ഥാനത്തായി.

കഴിഞ്ഞ തവണത്തെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്നേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും കോണ്‍ഗ്രസിന് എല്ലാം പിഴയ്ക്കുകയായിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ ചാക്കിട്ടുപിടുത്തം ഭയന്ന് മുഴുവന്‍ സ്ഥാനാര്‍ഥികളേയും റിസോട്ടിലേക്ക് മാറ്റിയും ഗവര്‍ണറോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചും കോണ്‍ഗ്രസ് നേതൃത്വം അമിത ആത്മവിശ്വാസം കാണിച്ചു. എന്നാല്‍ ഇതിനെല്ലാം അല്‍പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. കോണ്‍ഗ്രസിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് ഗോവയിലെ ജനം വിധിയെഴുതി.

കൂടുവിട്ട് കൂടുമാറ്റം തകൃതിയായി നടക്കുന്ന ഗോവയില്‍ കഴിഞ്ഞതവണ ജയിച്ച 40 എംഎല്‍എമാരില്‍ 24 പേരും അഞ്ച് വര്‍ഷത്തിനിടെ കൂറുമാറിയിരുന്നു. 17 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രില്‍ നിന്നുള്ള ഒഴുക്ക് അവസാനിച്ചപ്പോള്‍ അവശേഷിച്ചത് രണ്ട് എംഎല്‍എമാര്‍ മാത്രം. 13 പേര്‍ ജയിച്ച ബിജെപി അഞ്ച് വര്‍ഷത്തിനിടെ അംഗബലം 26 ആക്കി ഉയര്‍ത്തി. മൂന്ന് എംഎല്‍എമാരുണ്ടായിരുന്ന എംജിപിയാണ് കഴിഞ്ഞ തവണ പരീക്കര്‍ സര്‍ക്കാരിന്റെ വാഴ്ചയ്ക്ക് തുണയായത്. ആ എംജിപിയേയും ബിജെപി പിളര്‍ത്തി രണ്ട് പേരെ അടര്‍ത്തിയെടുത്തിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷവും ഗോവയിലെ സ്ഥിതിഗതികള്‍ പ്രവചനാതീതമാകുമെന്നാണ് ഗോവയുടെ രാഷ്ട്രീയ ചരിത്രം നല്‍കുന്ന സൂചന.

സ്വതന്ത്രരിൽ പ്രതീക്ഷയെന്ന് ഗോവയിലെ ബിജെപി നേതൃത്വം പറഞ്ഞതിന് പിന്നാലെ പിന്തുണയുമായി സ്വതന്ത്രർ രംഗത്തെത്തി. ഇന്ന് തന്നെ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ കണ്ട് സർക്കാർ രൂപീകരിക്കാൻ ബിജെപി നേതാക്കൾ അവകാശവാദമുന്നയിക്കും എന്നാണ് റിപ്പോർട്ട്.

2017 ൽ 13 സീറ്റുകളിൽ വിജയിച്ച ബിജെപി 20 സീറ്റുകളിലേക്ക് ഉയർന്നത് ജനങ്ങൾ സർക്കാരിൽ അർപ്പിച്ച വിശ്വാസം കൊണ്ടാണെന്ന് പാർട്ടി വ്യക്തമാക്കുന്നു. 17 സീറ്റുകളിൽ നിന്ന് 11 ഇടത്തേയ്‌ക്ക് ഒതുങ്ങിപ്പോയ കോൺഗ്രസ് ജനവികാരം മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് പാർട്ടി അണികൾ തന്നെ ചൂണ്ടിക്കാണിക്കുന്നത്. തൃണമൂലിന്റെ പ്രചരണത്തിനായി മമത ബാനർജി നേരിട്ടെത്തിയെങ്കിലും പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ഗോവ സർക്കാരിന്റെ വികസന കുതിപ്പിൽ മറ്റ് രാഷ്‌ട്രീയ പാർട്ടികൾക്ക് പിടിച്ച് നിൽക്കാനായില്ലെന്ന് നിരീക്ഷകൽ പറയുന്നു.
അതേസമയം,സുര്ജിത്തിന്റെ പഞ്ചാബില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികൾ തകർന്നടിഞ്ഞു.ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പര്യായവും ഒന്നര പതിറ്റാണ്ട് സി.പി.ഐ.എമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഹര്‍കിഷന്‍ സിംഗ് സുര്‍ജീത്. 1977 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പഞ്ചാബില്‍ മികച്ച നേട്ടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേടിയത്. സിപിഎം 8 ഉം സിപിഐ 7 ഉം സീറ്റുകള്‍ സ്വന്തമാക്കി. 1980 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം 9 ഉം സിപിഐ 5 ഉം സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ദല്‍ഹി സിഖ് വിരുദ്ധ കലാപത്തിനും ഓപ്പറേഷന്‍ ബഌസ്റ്റാര്‍ ഓപ്പറേഷനും ശേഷം 1985 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെ കിട്ടിയത് ഒരു സീറ്റുമാത്രം. 1992ല്‍, അകാലിദല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനാല്‍ ഇടതുപക്ഷം ഒരു പരിധിവരെ പുനരുജ്ജീവിപ്പിക്കുകയും 5 സീറ്റുകള്‍ നേടുകയും ചെയ്തു (സിപിഐക്ക് 4, സിപിഐഎം 1).

രണ്ടര പതിറ്റാണ്ടിലേറെയായി പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ സിപിഐ 1999 ല്‍ രണ്ടു ലോകസഭാ സീറ്റും 2002ല്‍ രണ്ട് നിയമസഭാ സീറ്റും മുന്നണിയില്‍നിന്ന് നേടി. അതിനുശേഷം രണ്ടു പതിറ്റാണ്ടിനിടെ നടന്ന ലോകസഭ, നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ പേരിനു പോലും ഒരാളെ ജയിപ്പിക്കാന്‍ സിപിഎമ്മിന് പഞ്ചാബില്‍ സാധിച്ചിട്ടില്ല.

1980കളിലെ തീവ്രവാദ കാലഘട്ടത്തിലാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പതനം പ്രാഥമികമായി ആരംഭിച്ചത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതാക്കളുടെ നഴ്‌സറികളായി കരുതപ്പെടുന്ന കോളേജുകളിലും സര്‍വ്വകലാശാലകളിലും ഉണ്ടായിരുന്ന പലരും കൊല്ലപ്പെടുകയോ ശാരീരികമായി ഉപദ്രവിക്കപ്പെടുകയോ ചെയ്തു. അതിനുശേഷം ഇടതുപക്ഷ പ്രസ്ഥാനത്തിന് തിരിച്ചടി കിട്ടുകയും കഴിവുള്ള യുവതലമുറയെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു, സോഷ്യലിസം എന്ന ആശയം കാമ്പസുകളില്‍ ദൃശ്യമാകാന്‍ തുടങ്ങി.

ഒറ്റക്ക് 9 സീറ്റുകള്‍ വരെ നേടിയ ചരിത്രമുള്ള സിപിഐയക്ക് ഇത്തവവണ 7 സീറ്റില്‍ മാത്രമേ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നുള്ളു എന്നിടത്താണ് പതനത്തിന്റെ തോത് വ്യക്തമാമകുന്നത്