ബിജെപി ഒരു വ്യക്തിയുടെയും പ്രസ്ഥാനമല്ല, പിന്നാമ്പുറ ചർച്ചകൾക്ക് പിന്നിൽ ആരാണെങ്കിലും പുകച്ചു പുറത്തു കൊണ്ട് വരും – ശോഭാ സുരേന്ദ്രന്‍

ബി ജെ പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പങ്കെടുത്ത പരിപാടിയിലേക്ക് ക്ഷണിക്കാ‍ത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും, അണിയറയിലെ അവിശുദ്ധ രാഷ്ടീയ സഖ്യം കേരളത്തിൽ പാടില്ലെന്നും ബി ജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പരിപാടിയിലേക്ക് ക്ഷണിക്കാത്തതിന്റെ കാരണം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ.

ബി.ജെ.പി വ്യക്തികളുടെ പ്രസ്ഥാനമല്ല. രാജ്യത്തെ മാറ്റത്തിനൊപ്പം കേരളവും മാറണം. ചില പ്രത്യേക സാഹചര്യങ്ങളിൽ കസേരയിൽ ഇരുത്താത്തതുകൊണ്ടാണ് ചോദ്യങ്ങൾ ഉയരുന്നത്. അതിൽ വേദനയുണ്ട് – ശോഭ സുരേന്ദ്രന്‍ കൊച്ചിയില്‍ പറയുകയുണ്ടായി.

കസേരയിൽ ഇരുന്നില്ലെങ്കിലും തനിക്ക് പണിയെടുക്കാമെന്ന തൻ്റേടമുണ്ട്. രാഷ്ട്രീയ ഇടനാഴികളിലെ പിന്നാമ്പുറ ചർച്ചകൾക്ക് പിന്നിൽ ആരാണെങ്കിലും പുകച്ചു പുറത്തു കൊണ്ടുവരികയാണ് ലക്ഷ്യം. ബി.ജെ.പിയാണെങ്കിൽ ബി.ജെ.പിക്കാരനായി പ്രവർത്തിയ്ക്കണം. മാർക്സിസ്റ്റുകാരനാണെങ്കിൽ മാർക്സിസ്റ്റാവണം. അണിയറയിലെ അവിശുദ്ധ രാഷ്ടീയ സഖ്യം കേരളത്തിലെ മണ്ണിൽ പാടില്ല. ജനങ്ങള്‍ ആഗ്രഹിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ബി.ജെ.പിയിൽ കേരളത്തിൽ ഒരിടത്തും ഒരാളെയും സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടില്ല. ശോഭ സുരേന്ദ്രന്‍ പറഞ്ഞു.