മധ്യപ്രദേശ് നിയമസഭ, ബിജെപിയുടെ രണ്ടാം സ്ഥാനാർഥിപ്പട്ടികയായി, പട്ടികയിൽ 3 കേന്ദ്രമന്ത്രിമാരും

ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപിയുടെ രണ്ടാം സ്ഥാനാർഥിപ്പട്ടികയിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, ഫഗാൻ സിങ് കുലസ്തേ എന്നിവരെയും ഉൾപ്പെടുത്തി. രാകേഷ് സിങ്, ഗണേഷ് സിങ്, റിതിപഠക്, ഉദയ് പ്രതാപ് സിങ് തുടങ്ങിയ എംപിമാരും പട്ടികയിലുണ്ട്.

നരേന്ദ്ര സിംഗ് ധിമാനിയിൽനിന്നും പ്രഹ്‌ളാദ് നരസിംഗ്പുരിൽനിന്നും ഭഗൻ സിംഗ് നിവാസ് മണ്ഡലത്തിൽനിന്നും ജനവിധി തേടും. ഈ വർഷം അവസാനമാണ് മദ്ധ്യപ്രദേശ് നിയമസഭാ ഇലക്ഷൻ. 230 അംഗ സഭയിൽ ഭൂരിപക്ഷത്തിനായി 116 സീറ്റുകളാണ് വേണ്ടത്. നിലവിൽ സഭയിൽ 128 അംഗങ്ങളാണ് ബിജെപിയ്‌ക്കുള്ളത്. 98 എംഎൽഎമാർ കോൺഗ്രസിനും ഒരു എംഎൽഎ ബിഎസ്പിക്കുമുണ്ട്.

കോൺഗ്രസിനുള്ളിൽ വിള്ളലുണ്ടാകുകയും 2020 മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപിയിലേക്ക് ചേരുകും ചെയ്തു. ഇതോടെ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തി. ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിലെത്തിയത് ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുലും ബിജെപിക്ക് ഗുണം ചെയ്യും.