യുഡിഎഫിനെ തലസ്ഥാനത്ത് മൂന്നാം സ്ഥാനത്താക്കി ബിജെപി വിജയം

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കേ തലസസ്ഥാന ജില്ലയിൽ ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ വിജയം.തിരുവനന്തപുരം പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിലെ കോവിൽവിള വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഇടത് വലത് സ്ഥനാർഥികളേ പരാജയപ്പെടുത്തി ൻ.ഡി.എ. സ്ഥാനാർഥിയായി കെ രജനി വിജയിച്ചു. യു.ഡി എഫ് 50 വോട്ടുകൾക്കും ഇടത് മുന്നണി 19 വോട്ടുകൾക്കും ബിജെപിക്ക് പിന്നിലായി എന്നതാണ്‌ തിരഞ്ഞെടുപ്പ് ഫലം.

തലസ്ഥാന ജില്ലയിൽ ഇത് ബിജെപിയെ സംബന്ധിച്ച് ആവേശമായിരിക്കുകയാണ്‌. യു ഡി എഫിനെയാണ്‌ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത്.എൻ.ഡി.എ. സ്ഥാനാർഥിയായി രജനി കെ., എൽ.ഡി.എഫ്. സ്ഥാനാർഥിയായി സി.പി.ഐ.യിലെ ഷീബ ജെ.എസ്., യു.ഡി.എഫ്.സ്ഥാനാർഥിയായി രാജി പ്രകാശ് എന്നിവരാണ് മത്സരിച്ചത്..ആകെ വാർഡിൽ 1034 വോട്ടർമാർ. ബിജെപിക്ക് ലഭിച്ചത് 381 വോട്ടുകൾ. സി പി ഐക്ക് 362 വോട്ടുകൾ, യു ഡി എഫിന് 330 വോട്ടുകൾ ആണ്‌ ലഭിച്ചത്