വഞ്ചി മറിഞ്ഞ് പീച്ചി ഡാമില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

തൃശൂര്‍. പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വഞ്ചി അപകടത്തില്‍ മൂന്ന് പേര്‍കാണാതായ സംഭവത്തില്‍ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ടോടെയാണ് വഞ്ചി അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോള്‍ നല് പേര്‍ വഞ്ചിയിലുണ്ടായിരുന്നു.

അജിത്ത്, കൊത്തിശ്ശേരി, ബിബിന്‍, സിറാജി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വഞ്ചി അപകടത്തില്‍ പെട്ടപ്പോള്‍ തന്നെ ഒരാള്‍ നീന്തി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ടയാള്‍ അവശനിലയിലായിരുന്നതിനാല്‍ അപകടത്തില്‍ പെട്ടവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചിരുന്നില്ല.