മലപ്പുറം പുറത്തൂരില്‍ തോണി മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം. പുറത്തൂരില്‍ തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഇഷ്ടിക പറമ്പില്‍ സലാം, കളൂരിലെ കുയിനിപ്പറമ്പില്‍ അബൂബക്കര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തില്‍ നിന്നും രണ്ട് പേരെ രക്ഷിച്ച. കാണാതായ അവര്‍ക്കായ രാത്രിയിലും തിരച്ചില്‍ നടത്തിയെങ്കിലും നിര്‍ത്തി വെയ്ക്കുകയായിരുന്നു.

പുലര്‍ച്ചെ കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാട് കടവില്‍ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. സഹോദരിമാരായ റുഖിയ, സൈനബ എന്നിവരുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ രണ്ട് പേര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാബ ആശുപത്രിയില്‍ ചികിത്സയിലാണ്. പുഴയില്‍ പെട്ടന്ന് വെള്ളം ഉയര്‍ന്നതാണ് അപകടത്തിന് കാരണം.