കാണാതായ സൈനബയുടെ മൃതദേഹം കണ്ടെത്തി, നാടുകാണി ചുരത്തിലെ കൊക്കയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട്. കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തില്‍ നിന്നും കണ്ടെത്തി. ചുരത്തിലെ ഗണപതി കല്ലിന് സമീപം താഴ്ചയില്‍ നിന്നാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. കണ്ടെത്തിയത് സൈനബയുടെ മൃതദേഹമാണെന്ന് പോലീസ് സ്ഥീരീകരിച്ചു. പോലീസിനൊപ്പം ഉണ്ടായിരുന്ന മകനാണ് തിരിച്ചറിഞ്ഞത്. കസബ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

പ്രതിയായ സമദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കും. മൃതദേഹം സൈനബയുടെത് തന്നെയാണോ എന്ന കാര്യത്തില്‍ പോലീസ് ശാസ്ത്രീയ പരിശോധനകള്‍ നടത്തും. നവംബര്‍ ഏഴിനാണ് സൈനബയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.