പ്രണയം ബന്ധുക്കള്‍ നിരസിച്ചു, യുവാവ് സ്വയം വെടിവെച്ചു മരിച്ചു

ലക്‌നൗ. പ്രണയം ബന്ധുക്കള്‍ വിസമ്മതിച്ചതോടെ യുവാവ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ രാജസുല്‍ത്താന്‍പുരിലാണ് സംഭവം. ഇറ്റാലി ഖുര്‍ദ് സ്വദേശിയായ സന്ദീപാണ് മരിച്ചത്. അമ്മായിയുടെ മകളുമായി സന്ദീപ് പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു.

തുടര്‍ന്ന് യുവതിയെ കൂട്ടിക്കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് യുവതിയുടെ വീട്ടില്‍ ചെന്നു. എന്നാല്‍ ബന്ധുക്കള്‍ ഇത് എതിര്‍ത്തു. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് സന്ദീപ് സ്വയം വെടിവയ്ക്കുകയായിരുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.