യുവതിയെ കാണാൻ നിരന്തരം വീട്ടിലെത്തി, ചോദ്യം ചെയ്ത പതിനാറുകാരനെ മർദിച്ചു, യുവാവ് അറസ്റ്റിൽ

ഇടുക്കി : അമ്മയെ കാണാനായി നിരന്തരം വീട്ടിൽ എത്തിയ യുവാവിനെ ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂര മർദനം. സംഭവത്തിൽ അമ്മയുടെ സുഹൃത്തായ ഇടുക്കി അണക്കര സ്വദേശി പുത്തൻപുരയ്ക്കൽ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്ത് മണിക്കായിരുന്നു സംഭവം.

യുവതിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. പിന്നാലെ യുവതിയും സുഹൃത്തുമായി അടുപ്പത്തിലായി. പതിവായി യുവതിയെ കാണാനും ഇയാൾ വാടക വീട്ടിൽ എത്താറുണ്ടായിരുന്നു.അജിത് ഇടയ്‌ക്കിടെ വീട്ടിൽ വരുന്നതിനെച്ചൊല്ലി പതിനാറുകാരനും മാതാവും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായി.

യുവതിയിൽ നിന്നും വിവരം, അറിഞ്ഞ അജിത് വീട്ടിലെത്തുകയും കൗമാരക്കാരനെ മർദിക്കുകയുമായിരുന്നു. കടിക്കുകയും, ഇഷ്ടിക കൊണ്ട് എറിയുകയുമൊക്കെ ചെയ്‌തു. പിന്നാലെ കുട്ടി തന്നെ ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു.