ഇന്ത്യയിലെ മുസ്ലിങ്ങളെ ഇളക്കുന്ന ബിബിസി യെ വിമർശിച്ച് ബ്രിട്ടീഷ് എംപി

ഇതിപ്പോൾ ലോകം മുഴുവൻ മനസിലാക്കിയാലും ഇവിടെ ഉള്ള മുസ്ലിങ്ങൾക്കു മാത്രം കാര്യം മനസിലാകില്ല പള്ളി തകർത്തെന്ന് പറയുമ്പോൾ, 2000 വർഷമുണ്ടായിരുന്ന ക്ഷേത്രത്തിന്റെ കാര്യവും 5 ഏക്കർ സ്ഥലം മുസ്ലീങ്ങൾക്ക് നൽകിയതും മിണ്ടുന്നില്ല എന്ന് പറയുന്നിടത്താണ് ഈ വിഷയത്തിന്റെ പ്രസക്തി

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ പക്ഷപാതപരമായി ചിത്രീകരിച്ച രീതിയെ ശക്തമായി വിമർശിച്ച് ബ്രിട്ടീഷ് പാർലമെന്റ്. ലോകത്തെമ്പാടും എന്താണ് നടക്കുന്നതെന്ന് രേഖപ്പെടുത്തുമ്പോൾ അതിൽ മാന്യത കൈവിടാതിരിക്കാൻ ബിബിസി ശ്രദ്ധിക്കണമെന്നും പാർലമെന്റിൽ ആവശ്യമുയർന്നു. ബോബ് ബ്ലാക്ക്മാൻ എംപിയാണ് ബ്രിട്ടീഷ് പാർലമെന്റിൽ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ രാമക്ഷേത്രം ജനങ്ങൾക്കായി തുറന്നുകൊടുത്തു. ലോകത്തെമ്പാടുമുള്ള ഹിന്ദുക്കൾക്ക് അത് വലിയ സന്തോഷമാണ് പ്രദാനം ചെയ്തത്. കാരണം ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോദ്ധ്യ. എന്നാൽ ഖേദകരമെന്ന് പറയട്ടെ, ബിബിസി ഈ വാർത്ത റിപ്പോർട്ട് ചെയ്തത് പക്ഷപാതപരമായിട്ടായിരുന്നു.

മസ്ജിദ് തകർത്ത സ്ഥലത്താണ് ക്ഷേത്രം പണിതതെന്ന് ചൂണ്ടിക്കാട്ടിയ ബിബിസി ഒരുകാര്യം മറച്ചുവച്ചു. തകർക്കപ്പെടുന്നതിന് മുമ്പ് രണ്ടായിരം വർഷത്തോളം അവിടെ ക്ഷേത്രമുണ്ടായിരുന്നു. എല്ലാത്തിനുമുപരി, മുസ്ലിങ്ങൾക്ക് മസ്ജിദ് പണിയാൻ അവിടെ അഞ്ച് ഏക്കർ സ്ഥലവും അവിടെ നൽകിയിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇതെല്ലാം മറച്ചുവച്ചാണ് ബിബിസി വാർത്ത റിപ്പോർട്ട് ചെയ്തത്.”- ബ്രിട്ടീഷ് എംപി ചൂണ്ടിക്കാട്ടി. ബിബിസിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പാർലമെന്റിൽ ഇക്കാര്യം ചർച്ച ചെയ്യാൻ സമയം അനുവദിക്കണമെന്നും മറ്റ് അംഗങ്ങളോട് അഭ്യർത്ഥിച്ചു.

അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചെയ്ത മോദിയുടെ പ്രവര്‍ത്തിയെ ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ഉദ്ഘാടനം ചെയ്തു എന്നാണ് ബിബിസി വ്യാഖ്യാനിച്ചത്.നേരത്തെ ദ മോദി ക്വസ്റ്റ്യന്‍ എന്ന പേരില്‍ മോദി ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് വിരുദ്ധനായി പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന രീതിയില്‍ വിമര്‍ശനമുയര്‍ത്തുന്ന ഡോക്യുമെന്‍റണി ബിബിസി സംപ്രേഷണം ചെയ്തിരുന്നു. ഇത് വലിയ വിവാദമായി മാറി. പിന്നാലെ ബിബിസി ഇന്ത്യയില്‍ നടത്തിയ നികുതിവെട്ടിപ്പിനെതിരെ ആദായനികുതി വകുപ്പ് ബിബിസിയ്‌ക്കെതിരെ പിഴയിട്ടിരുന്നു. അതിനിടയിലാണ് മോദിയെ വിമര്‍ശിക്കുന്നതിനുള്ള അവസരമായിഅയോധ്യയിലെ പ്രാണപ്രതിഷ്ഠയെ ബിബിസി വീണ്ടും വിമര്‍ശിക്കുകയായിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള രണ്ട് ജേണലിസ്റ്റുകളായ ഗീത പാണ്ഡെയും യോഗിത ലിമായെയും ചേര്‍ന്നാണ് അയോധ്യ പ്രാണപ്രതിഷ്ഠയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വന്‍ പിടിച്ചുപറിക്കാരനും ഗുണ്ടയുമായ അതിഖ് അഹമ്മദിനെ ഇന്ത്യയിലെ റോബിന്‍ഹുഡായി ചിത്രീകരിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിട്ട ജേണലിസ്റ്റാണ് ഗീത പാണ്ഡെ. പണക്കാരില്‍ നിന്നും കൊള്ളയടിച്ച് പാവങ്ങള്‍ക്ക് നല്‍കുന്ന നീതിമാനായ ഗുണ്ടയായാണ് അതിഖ് അഹമ്മദിനെ ഗീത പാണ്ഡെ എഴുതി വലുതാക്കിയത്. ഈയിടെ അതിഖ് അഹമ്മദിനെ മൂന്ന് പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. പൊതുവേ എല്ലാവര്‍ക്കും വലിയ ഭീഷണിയായി ഉയര്‍ന്നുവരികയായിരുന്നു അതിഖ് അഹമ്മദിന്റെ കള്ളക്കടത്ത്- തട്ടിപ്പറി സംഘം. യോഗി ആദിത്യനാഥ് കുറ്റവാളികള്‍ക്കെതിരെ നീതി നടപ്പാക്കുന്ന ബുള്‍ഡോസറിനെ അനീതിയുടെ വാഹനം എന്ന് വിശേഷിപ്പിച്ച ജേണലിസ്റ്റ് കൂടിയാണ് ഗീത പാണ്ഡെ. കോവിഡ് കാലത്ത് ഗംഗാനദിയില്‍ നിറയെ ശവങ്ങള്‍ ഒഴുകി നടന്നുവെന്ന വ്യാജവാര്‍ത്ത നല്‍കിയതും ഗീത പാണ്ഡെയാണ്.

പ്രാണപ്രതിഷ്ഠാച്ചടങ്ങിനെ രാമരാജ്യത്തിന്റെ തുടക്കം എന്ന് ചിലര്‍ വിശേഷിപ്പിച്ചതിനെയും ഗംഗാനദിയുടെ കൈവഴിയായ സരയൂനദിയുടെ കരയില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങിന്റെ ലൈവ് വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചതിനെയും വലിയ കുറ്റമായാണ് ബിബിസി ലേഖികമാരായ ഗീത പാണ്ഡെയും യോഗിത ലിമായെയും വിവരിക്കുന്നത്.