കത്തോലിക്കാ സഭയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പ്

കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവെ ബഫര്‍ സോണ്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് കത്തോലിക്കാ സഭയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പ്. പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തിലെ സർക്കാർ നിലപാടും പിണറായി ഊന്നിപ്പറഞ്ഞു. കർഷകർക്കൊപ്പം എന്ന് പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

മലബാറിലെ മാതൃ രൂപതയായ കോഴിക്കോട് രൂപതയുടെ സംഭാവനകളില്‍ ഊന്നിയായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. മനുഷ്യരോടുള്ള കരുതൽ ഏറെ വേണ്ട കാലമാണിത്. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്നും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ വികസനമാണ് കോഴിക്കോട് രൂപത മലബാറിന് നൽകിയ വലിയ സംഭാവനയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ കർഷകരുടെ ദുരിതങ്ങൾക്ക് അവസാനം വരുത്താനുള്ള നടപടികളിലാണ്. വന്യജീവി ആക്രമണങ്ങൾ ഇല്ലാതാക്കാനും പരിസ്ഥിതി ലോല വിഷയത്തിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്വീകരിച്ച നടപടികളും കർഷകരെ സഹായിക്കാൻ ആണെന്നും പിണറായി വിവരിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് അനുകൂല നിലപാട് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.