സീ യൂ സൂണിന്റെ വരുമാനത്തില്‍ നിന്നും പത്തുലക്ഷം രൂപ സിനിമ മേഖലയില്‍ അതിജീവനത്തിനായി പോരാടുന്നവര്‍ക്ക്

ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്ക് ഇടയിലും മലയാള സിനിമ പ്രേമികള്‍ക്ക് മുന്നിലേക്ക് എത്തിയ ചിത്രം സി യൂ സൂണ്‍ മികച്ച പ്രതികരണമാണ് നേടിയത്.പൂര്‍ണമായും ഐഫോണില്‍ ചിത്രീകരിച്ച ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണന്‍ ആയിരുന്നു.ഫഹദ് ഫാസില്‍,റോഷന്‍ മാത്യു,ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.ഇപ്പോള്‍ ഈ പ്രതിസന്ധി സമയം സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് ഫഹദ് ഫാസിലും മഹേഷ് നാരായണനും കാട്ടിയ സ്‌നേഹത്തിന് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണികൃഷ്ണന്‍.

ചിത്രത്തിന്റെ വരുമാനത്തുകയില്‍ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറിയിരിക്കുകയാണ് ഫഹദും മഹേഷ് നാരായണനും.ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.ഫഹദില്‍ നിന്നും മഹേഷ് നാരായണനില്‍ നിന്നും തുക കൈപ്പറ്റുന്നതിന്റെ ചിത്രം പുറത്ത് വിട്ടുകൊണ്ടാണ് ഉണ്ണിക്കൃഷ്ണന്‍ ഈ വിവരം മലയാള സിനിമ ആരാധകരോട് പങ്കുവെച്ചത്.ചിത്രം പങ്കുവെച്ച് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിങ്ങനെ,’സീ യു സൂണ്‍’എന്ന സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി.വറുതിയുടെ,അതിജീവനത്തിന്റെ ഈ കാലത്ത്,സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് കാട്ടിയ സ്‌നേഹത്തിനും ഐക്യദാര്‍ഡ്യത്തിനും നന്ദി,സ്‌നേഹം,സാഹോദര്യം.’മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സി യൂ സൂണ്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് നേടിയത്.ലോക്ക്ഡൗണ്‍ സമയം സിനിമ ചിത്രീകരണം മുടങ്ങിയിരുന്ന സമയത്താണ് പുതിയ ആശയത്തിലൂടെ മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയാക്കിയത്.പൂര്‍ണമായും ഐഫോണില്‍ ആയിരുന്നു ചിത്രം ഷൂട്ട് ചെയ്തത്.ചിത്രത്തിലെ ഫഹദിന്റെയും റോഷന്റെയും ദര്‍ശനയുടെയും പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കിയ ചിത്രം വിജയമായിരുന്നു.