ഒരു അവിഹിത ബന്ധത്തിന് ഇത്ര പൊതിരെ തല്ലു കിട്ടുമോ? ചോദിച്ച് സോഷ്യൽ മീഡിയ, വൈറലായി ഈ വീഡിയോ

വിവാഹേതര ബന്ധങ്ങളുടെ പേരിലാണ് വിവാഹബന്ധത്തിൽ കൂടുതലും വഴക്കുകൾ ഉണ്ടാവുക. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടാകുക, ഭർത്താവിന് മറ്റ് സ്ത്രീയുമായി ബന്ധമുണ്ടാകുക ഇതൊക്കെയാണ് പല വഴക്കുകൾക്കും ഇപ്പോഴും മുഖ്യ കാരണമാകുന്നത്. സ്വപ്നത്തിൽ പോലും തങ്ങളുടെ ഭാര്യയോ ഭർത്താവോ മറ്റൊരു ബന്ധത്തിലേക്ക് പോകുന്നത് ഭാര്യയോ ഭർത്താവോ ആഗ്രഹിക്കുന്നില്ല.

പെട്ടെന്ന് ഒരു നാൾ നിങ്ങളുടെ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ മറ്റൊരു ബന്ധം ഉണ്ടെന്ന് അറിയുമ്പോൾ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്ന് ചിന്തിക്കുക. തന്റെ പങ്കാളി വിശ്വാസം തകർത്തുവെന്ന് അറിയുമ്പോൾ ഭ്രാന്തമായി പ്രതികരിച്ചു പോകും. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ ഒരു ഭാര്യ ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

ഭർത്താവിന്റെ അവിഹിതം ഭാര്യ കൺമുന്നിൽ കണ്ടു. വീഡിയോയിൽ ഒരു യുവതി ഭർത്താവിനെ തെറിവിളിക്കുന്നതും മുഖത്തടിക്കുന്നതുമാണ് കാണിക്കുന്നത്. ഇയാളുടെ കോളർപിടിച്ച് വലിച്ചിഴയ്ക്കുന്നതും ഇതിൽ ഉണ്ട്. താൻ അനുഭവിക്കുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് ഇവർ യുവാവിനെ അടിക്കുന്നത്. ഇയാളെ വിവാഹം ചെയ്ത ശേഷം താൻ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്ത്രീ പറഞ്ഞു പറഞ്ഞു പൊതിരെ തല്ലുന്നു. എന്നാൽ അടികൊള്ളുന്നതല്ലാതെ യുവാവ് തിരിച്ചൊന്നും പ്രതികരിക്കുന്നതേയില്ല.

അർഹന്ത് ഷെൽബി ട്വിറ്ററിൽ പങ്കിട്ട വീഡിയോ 133K തവണ കാണുകയും വൻ റീട്വീറ്റുകളുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വൈറലായിരിക്കുകയുമാണ്. സംഭവത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും, അവകാശങ്ങൾക്കായി പോരാടിയതിന് പലരും സ്ത്രീയെ അഭിനന്ദിക്കുകയാണ്. ഇപ്പോഴും ഈ വീഡിയോയ്ക്ക് നിരവധിപേരാണ് പ്രതികരണവുമായി എത്തുന്നത്.

പങ്കാളിയെ ഇത്തരത്തിൽ പറ്റിക്കുന്ന ആളുകൾക്ക് ഇതുപോലെ തന്നെ മറുപടി കൊടുക്കണം എന്നാണ് ഒരാളുടെ കമന്റ്. ഇവന് ഇത്ര അടി കൊടുത്താൽ‌ പോരാ എന്നാണ് മറ്റൊരാൾ കമന്റിട്ടിരിക്കുന്നത്. പങ്കാളിയോട് നീതിപൂലർത്താൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് അവരെ പറ്റിച്ചുകൊണ്ട് അവരുടെ കൂടെ കഴിയുന്നത്? എങ്ങനെയാണ് അവരെ എന്നും ഇങ്ങനെ വ‍ഞ്ചിക്കാൻ കഴിയുന്നത്?ഒരാൾ കുറിച്ചിരിക്കുന്നു.