കാനഡക്കെതിരേ കലിയടങ്ങാതെ നരേന്ദ്ര മോദി, പിന്നിൽ ഭീകരതക്കെതിരായ പോരാട്ടം

കാനഡക്കെതിരെ വീണ്ടും കടുത്ത നടപടികളുമായി ഇന്ത്യയുടെ ഉഗ്രമായ നീക്കങ്ങൾ. ലോക സമൂഹത്തിൽ നിന്നും കാനഡയേ ഒറ്റപ്പെടുത്താനും പാക്കിസ്ഥാനു തുല്യമായ രീതിയിൽ ചിത്രീകരിക്കാനും വമ്പിച്ച നയതന്ത്ര നീക്കങ്ങൾ ദില്ലിയിയിൽ നിന്നും. കാനഡക്കെതിരേ കലിയടങ്ങാതെ നരേന്ദ്ര മോദി. കൂറ്റൻ നയതന്ത്ര സ്ട്രൈക്കുകൾ ഒന്നിനു പിറകേ ഒന്നായി നല്കിയിട്ടും മോദി എന്ന രാജ്യ സ്നേഹിയായും ലോക സമാധാനം കാക്കുന്നതുമായ ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് കലി അടങ്ങുന്നില്ല. നരേന്ദ്ര മോദിയെ സിംഹതലയുള്ള പോരാളിയായി അദ്ദേഹത്തിന്റെ ഫാൻസുകൾ ഇറക്കാറുണ്ട്.

കാനഡയുമായുള്ള പോരാട്ടത്തിൽ സിംഹ വീര്യത്തോടെയുള്ള മോദിയുടെ പോരാട്ടം എന്തുകൊണ്ടായിരിക്കും? എന്തുകൊണ്ട് കാനഡക്കാർ ഇന്ത്യൻ മണ്ണിൽ ഇനി കയറി പോകരുത് എന്ന് പറഞ്ഞ് വിസ നിഷേധിച്ചത്? കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ ദില്ലിയിൽ നിന്നും രായ്ക്ക് രാമാനം പായും കിടക്കയും എടുപ്പിച്ച് കാനഡയ്ക്ക് പറപ്പിച്ചത് എന്തുകൊണ്ടായിരിക്കും? കാനഡയിലേക്ക് പോകുന്നത് അത്യന്തം അപകടവും ദുരന്തവും ആയിരിക്കും എന്ന് ഒരു ഭീകര രാജ്യത്തിനെതിരായി ഇറക്കുന്ന മുന്നറിയിപ്പ് ഇറക്കിയത് എന്തുകൊണ്ടാകും? മലയാളികൾ അടക്കം ഉള്ള അനേകം പേർ പഠിക്കാനും ജോലിക്കും പോകുന്ന കാനഡയേ എന്താകും മോദി ഇങ്ങിനെ പിണക്കുന്നത്

കാരണം ഒന്നേ ഉള്ളു.. ഭീകരതക്ക് എതിരായ പോരാട്ടം. ഒന്നുകിൽ ഭീകരൻ അല്ലെങ്കിൽ ഞാൻ ഞങ്ങളിൽ ഒരാളേ ഉണ്ടാകൂ എന്ന പ്രഖ്യാപനം നടത്തിയ നരേന്ദ്ര മോദി കാനഡക്കെതിരെ നടത്തുന്ന നീക്കങ്ങൾക്ക് എല്ലാ ഉത്തരവും ആ നിലപാടിൽ ഉണ്ട്. തന്റെ രാജ്യത്തിന്റെ സുരക്ഷിതത്വം, ഇന്ത്യയിലെ ജനങ്ങൾ ബോംബ് പൊട്ടിയും രാജ്യം പിളർന്നും ചിതറാതിരിക്കാൻ ഭീകരത അടിച്ചമർത്തുകയാണ്‌ മോദി. രാജ്യത്ത് മാത്രമല്ല ഭീകരത ഉന്മൂലനം ചെയ്യുന്നത്.

ഇന്ത്യക്കെതിരായി പാക്കിസ്ഥാനിൽ ഉണ്ടായിരുന്ന ഭീകര ക്യാമ്പുകൾ 2 തവണ സർജിക്കൽ സ്ട്രൈക്കിൽ തകർത്തു. അതിർത്തിയിൽ നിന്നും 300 കിലോമീറ്റർ വരെ ഇസ്ളാമാബാദ്സിനടുത്തേക്ക് ചെന്ന് പാക്ക് മിലിട്ടറി ക്യാമ്പുവരെ സർജിക്കൽ സ്ട്രൈക്കിൽ ചിതറിച്ച് കലഞ്ഞു. ഇപ്പോൾ കാനഡയിൽ ഇന്ത്യ 2 ആയി പിലർക്കാൻ ഉള്ള പദ്ധതിക്കെതിരെയാണ്‌ മോദി നടത്തുന്ന യുദ്ധം. ഇന്ത്യ പിളർക്കുക. പഞ്ചാബ് കേന്ദ്രമായി ഖലിസ്ഥാൻ സ്ഥാപിക്കുക. പാക്കിസ്ഥാന്റെ വാലായി ഖലിസ്ഥാൻ പാക്ക് അതിർത്തി മുതൽ സൗത്ത് ഇന്ത്യ വരെ സ്ഥാപിക്കുക..ഇതാണ്‌ ഖലിസ്ഥാനികൾ വാദിക്കുന്നത്. ഇതിനായി പ്രവർത്തിക്കുന്നവരെ നരേന്ദ്ര മോദിക്ക് ഉൾക്കൊള്ളാൻ മോദിക്ക് ആകില്ല. രാജ്യത്തിന്റെ അതിർത്തി കടന്നും 10500 കിലോമീറ്റർ വായൂ ദൂരത്തിൽ കടന്ന് ചെന്നും പലതും ചെയ്യാൻ ആകും എന്ന് കാനഡയെ ഇന്ത്യ ഓർമ്മിപ്പിക്കുകയാണ്‌

കാനഡയിൽ ഖലിസ്ഥാൻ ഭീകരവാദികളേ ഉന്മൂലനം ചെയ്യാൻ ഇന്ത്യ ശക്തമായ നിർദ്ദേശം കാനഡ പ്രധാനമന്ത്രിക്ക് നല്കി. ഖലിസ്ഥാൻ നിരോധിക്കുക. ഇന്ത്യ വിഭജിക്കാൻ പ്രവർത്തിക്കുന്ന ഒരു സംഘടനയേ ഏത് സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞാലും കാനഡയുടെ മണ്ണിൽ അനുവദിക്കരുത്. അക്യ രാഷ്ട്ര സഭയിലേക്ക് അടക്കം ഈ വിഷയം എത്തിക്കും എന്നും ഇന്ത്യ സൂചന നല്കുന്നു. അങ്ങിനെ വന്നാൽ കാനഡ ഭീകര രാജ്യങ്ങളുടെ പട്ടികയിൽ വരെ വീണു പോകാം. കാനഡയ്ക്ക് എതിരേ ഉപരോധവും ഉണ്ടാകാം. ഇതിനിടെ കാനഡയുടെ ദില്ലിയിൽ ഉള്ള എംബസിയിൽ നിന്നും ഉദ്യോഗസ്ഥരെ വൻ തോതിൽ വെട്ടി കുറച്ച് അവരോട് കാനഡയ്ക്ക് ഉടൻ മടങ്ങി പോകാൻ ഇന്ത്യ ആവശ്യപ്പെട്ടു.

ഇതിനിടെ കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിനെ ജൂണിൽ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ആരോപണം ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചു. വിശ്വസിക്കാൻ വിശ്വസനീയമായ കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു, പക്ഷേ തെളിവുകളൊന്നും നൽകിയില്ല.ഇന്ത്യൻ ഏജൻസികളാണ്‌ കാനഡയുടെ മണ്ണിൽ കയറി ഖലിസ്ഥാൻ ഭീകരനെ കൊന്നത് എന്നാണ്‌ കാനഡ പറയുന്നത്. ആൾ ഭീകരൻ ആണേലും അത് കാനഡയിൽ എത്തി കാനദ പൗരത്വം സ്വീകരിച്ച് ഇന്ത്യക്കാരനാണ്‌. ഞങ്ങളുടെ ഒരു പൗരൻ എത്ര കുറ്റവാളി ആണേലും ഞങ്ങളുടെ മണ്ണിൽ അതിക്രമിച്ച് കയറി കൊല്ലാൻ ഇന്ത്യക്ക് അവകാശം ഇല്ലെന്നും കാനഡ പ്രധാനമന്ത്രി പറയുന്നു

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറയുന്നത് ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങൾ അംഗീകരിക്കണം എന്നാണ്‌.അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉത്തരവിൽ തന്റെ രാജ്യം നിലകൊള്ളുന്നുവെന്നും ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്ക് ഉണ്ട് എന്നും പറഞ്ഞു.ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ കാനഡയുടെ സ്ഥിരം ദൗത്യത്തിൽ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തെ അഭിസംബോധന ചെയ്ത് ജസ്റ്റിൻ ട്രൂഡോ പറഞ്ഞതാണ്‌ നരേന്ദ്ര മോദിയേ പ്രകോപിപ്പിക്കാൻ കാരണം. കാനഡ പ്രധാനമന്ത്രി പറയുന്നത് ഇങ്ങിനെ…കനേഡിയൻ പൗരൻ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് വിശ്വസിക്കാൻ വിശ്വസനീയമായ കാരണങ്ങളുണ്ട്. കനേഡിയൻ മണ്ണിൽ.

അതായത് അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രമം പ്രാധാന്യമർഹിക്കുന്ന ലോകത്ത് ഒരു രാജ്യത്തിന്റെ നിയമവാഴ്ചയിൽ അത്യധികം അടിസ്ഥാനപരമായ പ്രാധാന്യമുള്ള ചിലതുണ്ട്… ഞങ്ങൾക്ക് കർക്കശവും സ്വതന്ത്രവുമായ ജഡ്ജിമാരും കരുത്തുറ്റ പ്രക്രിയകളുമുണ്ട്. ഞങ്ങളുടെ പൗരൻ കുറ്റം ചെയ്താൽ ഞങ്ങൾ അന്വേഷിച്ച് ശിക്ഷിക്കും. ഇന്ത്യൻ ഏജൻസികൾ കാനഡയിൽ കയറി നിയമ വാഴ്ച്ച കൈയ്യിൽ എടുക്കരുത്.ജസ്റ്റിൻ ട്രൂഡോ പറഞ്ഞു, “ഇത് ഗൗരവമായി കാണാനും പൂർണ്ണ സുതാര്യത നൽകാനും ഈ വിഷയത്തിൽ ഉത്തരവാദിത്തവും നീതിയും ഉറപ്പാക്കാനും ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ഇന്ത്യാ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു എന്നും പറഞ്ഞു.

ഞങ്ങൾ നിയമവാഴ്ചയുള്ള രാജ്യമാണ്. കനേഡിയൻമാരെ സുരക്ഷിതമായി നിലനിർത്തുന്നതിൽ കാനദയ്ക്ക് ഉത്തരവാദിത്വം ഉണ്ട്. സ്വന്തം മണ്ണിൽ ഒരു പൗരനെ കൊല്ലുന്നതിൽ ഏതെങ്കിലും രാജ്യത്തിന് ഇടപെടുന്നത് എത്രത്തോളം അസ്വീകാര്യമാണെന്ന് എടുത്തുകാണിക്കുന്നു.കാനഡയുടെ പ്രധാനമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണവും ജസ്റ്റിൻ ട്രൂഡോ എടുത്തുപറഞ്ഞു. “ഞാൻ പ്രധാനമന്ത്രിയുമായി (മോദി) നേരിട്ടും വ്യക്തമായും ഒരു സംഭാഷണം നടത്തി, അതിൽ ഞാൻ എന്റെ ആശങ്കകൾ അനിശ്ചിതത്വത്തിൽ പങ്കിട്ടു എന്നും കാനഡ പ്രധാനമന്ത്രിയുടെ ഏറ്റവും ഒടുവിലെ അപ്ഡേറ്റിൽ അറിയിക്കുന്നു