കൊച്ചി വിമാനത്താവളത്തിനു ചുറ്റും ക്യാൻസർ പുക, ഭീകരം

കൊച്ചി വിമാനത്താവളത്തിനോട് ചേർന്ന് വലിയതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നു. ദേശീയ പാതയോട് ചേർന്നാണ് പ്ലാസ്റ്റിക് കത്തിക്കുകയും അറവ് മാലിന്യങ്ങൾ ഉൾപ്പെടെ കൊണ്ടുവന്ന് തള്ളുകയും ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുന്ന വിഷ പുക ശ്വസിച്ചാൽ ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോ​ഗങ്ങൾ വരുമെന്നിരിക്കെയാണ് ഇവിടെ എല്ലാ ദിവസവും പ്ലാസ്റ്റിക് കത്തിക്കുന്നത്.

പ്ലാസ്റ്റിക് കത്തിച്ചിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാൻ സാധിക്കും. ഇവിടെ എല്ലാ ദിവസവും പ്ലാസ്റ്റിക് കത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നതിനായി സ്ഥലത്ത് ഒരു ഹിന്ദിക്കാരനെയാണ് നിർത്തിയിരിക്കുന്നത്. ഇത് പഞ്ചായത്താണോ ചെയ്യുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

അറവ് മാലിന്യം പ്രദേശത്ത് വലിയ തോതിൽ തള്ളുന്നത് മൂലം പ്രദേശത്ത് തെരുവ് നായ ശല്യം വളരെ കൂടുതലാണ്. നാട്ടുകാർ വർഷങ്ങളായി ഇതെക്കുറിച്ച് പരാതി പറയുന്നു. എന്നാൽ ഒരു നടപടിയും ഇതുവരെ സർക്കാർ സ്വീകരിച്ചിട്ടില്ല.