സ്ഥാനാർഥികൾ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടണം, കേരളം പിടിക്കാൻ ബിജെപിയുടെ കരുത്ത് വർധിപ്പിക്കുവാൻ തനിക്ക് സാധിക്കുമെന്ന് പിപി മുകുന്ദൻ

തനിക്ക് അവസരം ലഭിച്ചാല്‍ കേരളം പിടിക്കുവാന്‍ ബിജെപി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ബിജെപിയെ സ്‌ട്രോങ്ങ് ആക്കുവാനും തനിക്ക് സാധിക്കുമെന്ന് പിപി മുകുന്ദന്‍. സംഘടന രാഷ്ട്രീയത്തിന് അപ്പുറത്ത് കേരളത്തില്‍ ഒരു ബിജെപി സര്‍ക്കാര്‍ ഉണ്ടാകാണമെങ്കില്‍ എല്ലാവരെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യുമെന്നും പോരായ്മകള്‍ ചോദിച്ച് മനസ്സിലാക്കി അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപി വിജയിക്കണമെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയാല്‍ മാത്രമെ വിജയിക്കുവെന്ന് പിപി മുകുന്ദന്‍. കേരളത്തില്‍ ബൂത്ത് അടിസ്ഥാനത്തിലുള്ള ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പേരായ്ക ഉണ്ടെന്നും എന്നാല്‍ ഇതിനെ മറികടക്കുവാന്‍ ചെറിയ കാര്യങ്ങളില്‍ പോലും സൂഷ്മതയോടെ പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ രണ്ട് മുന്നണികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപി മാറ്റം കൊണ്ടുവരുവാന്‍ സമയം എടുക്കും. കേരളത്തില്‍ ബിജെപി വിജയിക്കും എന്ന് ഉറപ്പായാല്‍ ഇടത് വലത് മുന്നണികള്‍ ഒന്നാകുന്നു. അതിനെ അതിജീവിക്കുന്ന തരത്തില്‍ ബിജെപി വളരണം അതുകൊണ്ടാണ് ആരെ കൂടെ കൂട്ടിയാല്‍ മുന്നോട്ട് പോകാം എന്ന് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.